ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കെ ഐ ജി സാൽമിയ യൂണിറ്റ് ഫ്രണ്ട് സർക്കിൾ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സാൽമിയ സെൻട്രൽ ഹാളിൽ വെച്ച് നടന്ന സംഗമത്തിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് അസിസ്റ്റന്റ് സെക്രട്ടറി കെ.കെ സുഹൈൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. കമ്മ്യൂണിക്കേഷന് ഏറ്റവും കൂടുതൽ സാധ്യതകളുള്ള ഇക്കാലത്തും ഗാസയിൽ അനേകം നിരപരാധികളായ ആളുകളെ ഇസ്രായേൽ കൊന്നൊടുക്കിയിട്ടും ലോകം അതിനെതിരെ ശബ്‌ദിക്കാൻ മടിക്കുന്നത് വളരെ വിരോധാഭാസമാണെന്നും, നന്മയുടെ പക്ഷത്തു നിൽക്കാനും പുതിയ മാറ്റങ്ങൾക്ക് വേണ്ടി നിലകൊള്ളാനും നമ്മൾ ശ്രമിക്കേണ്ടതുണ്ടെന്നും സദസ്സിനെ ഉണർത്തി. അമീർ കാരണത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ യാസീൻ നിസാർ ഖിറാഅത്ത് നടത്തി. കെ ഐ ജി സാൽമിയ ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ, ഏരിയ സെക്രട്ടറി നിസാർ കെ റഷീദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. അനസ് അൻവർ, നിയാസ് മുഹമ്മദ്, ഫാറൂഖ് ശർക്കി, ബാസിൽ റസാക്ക്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.