ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി; കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുതുപ്പള്ളി മണ്ഡലം ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ കല കുവൈറ്റ് മുൻ പ്രസിഡന്റും ലോക കേരള സഭ അംഗവുമായ ടി വി ഹിക്മത്ത് ഉത്‌ഘാടനം ചെയ്തു. ഇടതുപക്ഷ സർക്കാരിന്റെ നേതൃത്വത്തിൽ കേരളം ആർജ്ജിക്കുന്ന വികസന മുന്നേറ്റത്തിനൊപ്പം പുതുപ്പള്ളിയുടെ വികസനം കൂടി സാധ്യമാക്കുന്നതിന് സഖാവ് ജെയ്ക്ക് സി തോമസിന്റെ വിജയം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കല കുവൈറ്റ് പ്രസിണ്ടന്റ് ശൈമേഷ് കെ കെ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരളാ അസോസിയേഷൻ പ്രതിനിധി പ്രവീൺ, പ്രവാസി കേരള കോൺഗ്രസ്സ് (എം) പ്രതിനിധി സുബിൻ അറയ്ക്കൽ, കല കുവൈറ്റ് നേതാക്കളായ പി ആർ കിരൺ, സി കെ നൗഷാദ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
കൺവെൻഷനിൽ മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റിയുടെ കൺവീനറായി സജി തോമസ് മാത്യുവിനേയും ചെയർമാനായി പി ബി സുരേഷിനെയും തെരെഞ്ഞെടുത്തു. കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി സ്വാഗതം ആശംസിച്ച ചടങ്ങിന് മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ സജി തോമസ് മാത്യു നന്ദി രേഖപ്പെടുത്തി. കുവൈറ്റിന്റെ വിവിധ മേഖലകളിൽ നിന്നും നൂറുകണക്കിനാളുകൾ കൺവെൻഷനിൽ പങ്കെടുത്തു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.