ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് കേരള പ്ലയെഴ്സ് കൂട്ടായ്മ സംഘടിപ്പിച്ച പ്രഥമ അന്തർ ജില്ലാ സെവൻസ് ഫുട്ബാൾ ടുർണമെന്റ് ഫൈനലിൽ അന്തർ ജില്ലാ സംയുക്ത ടീമായ ജാസ് മാക്സ് ലജൻഡ്‌സിനെ ഏകപക്ഷീയമായ ഒരുഗോളിന് പരാജയപ്പെടുത്തി കോഴിക്കോട് ജില്ലാ ടീം വിജയ കിരീടം ചൂടി .
ആദ്യ അവസാനം വരെ കാണികളെ മുൾമുനയിൽ നിർത്തിയ സെമിഫൈനൽ മത്സരങ്ങളിൽ കോഴിക്കോട് മലപ്പുറത്തെയും , ജാസ് മാക്സ് തൃശ്ശൂരിനെയും പരാജയപ്പെടുത്തിയാണ് ഫൈനലിന് അർഹത നേടിയത് .
ടൂർണമെൻ്റിലെ മികച്ച കളിക്കാരൻ ഷാനവാസ് (വയനാട്), മികച്ച ഗോൾകീപ്പർ
ഷൈജൽ ഷെഹിൻ (കോഴിക്കോട്), മികച്ച ഡിഫണ്ടർ സർദാജ് (കോഴിക്കോട്) ടോപ് സ്കോറർ നവീദ് (കോഴിക്കോട് )& ഷാനവാസ് എന്നിവരെ തിരഞ്ഞെടുത്തു.
സമാപന ചടങ്ങിൽ പ്ലയേർസ് കൂട്ടായ്മ ഭാരവാഹികൾക്ക് ഒപ്പം തോമസ് അവറാച്ചൻ, മുബാറക് യുസഫ്, റോബർട്ട് , അബ്ദുറഹ്മാൻ, നളിനാക്ഷൻഒളവറ തുടങ്ങിയ കുവൈത്തിലെ ഫുട്ബോൾ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ജില്ലാ അസോസിയേഷൻ പ്രതിനിധികളും പങ്കെടുത്തു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.