ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് സെന്റ്. ഗ്രീഗോറിയോസ് മഹാ ഇടവക യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിൻറെ 77 മത് സ്വാതന്ത്ര്യദിനം ഇന്ന് മഹാ ഇടവകയുടെ അബ്ബാസിയ പാഴ്സനേജിൽ വച്ച് സമുചിതമായി ആഘോഷിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി മഹാ ഇടവക വികാരിയും, പ്രസ്ഥാനം പ്രസിഡണ്ടുമായ ഫാ. ഡോ. ബിജു ജോർജ്ജ് പാറക്കൽ സ്വാതന്ത്ര്യദിനത്തിൻ്റെ മുഖ്യസന്ദേശം അറിയിക്കുകയും , ദേശീയപതാക ഉയർത്തുകയും ചെയ്തു.
മഹാഇടവക അസോ. വികാരിയും, പ്രസ്ഥാനം വൈസ് പ്രസിഡൻ്റുമായ ഫാ. ലിജു കെ. പൊന്നചൻ, മഹാ ഇടവക ട്രസ്റ്റി ജോജി പി ജോൺ എന്നിവർ സന്ദേശം അറിയിച്ചു ആശംസകൾ നേർന്നു. മഹാഇടവക സെക്രട്ടറി ജിജു പി സൈമൺ സത്യ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.
തുടർന്ന് രാജ്യത്ത് സ്നേഹവും, സാഹോദര്യവും, സമത്വവും, സാസ്ക്കാരിക മൂല്യങ്ങളും സുസ്ഥിരമായി തുടരുന്നതിന് സ്നേഹ സാഹോദര്യ ജ്വാല തെളിയിച്ച് പ്രാർത്ഥന നിർവ്വഹിച്ചു.
കൽക്കട്ട ഭദ്രാസന പ്രതിനിധി സുമോദ് മാത്യൂ, പ്രസ്ഥാനം ഓഡിറ്റർ ഷെൽവി ഉണ്ണൂണ്ണി, ജോയിൻറ് സെക്രട്ടറി അനു ഷെൽവി, റോഹിൻ പി വർഗ്ഗീസ് എന്നിവരും സാന്നിധ്യം വഹിച്ചു.
സന്നിഹിതരായ ഏവർക്കും പ്രസ്ഥാനം സെക്രട്ടറിയും, കേന്ദ്ര കമ്മിറ്റി അംഗവുമായ ദീപ് ജോൺ സ്വാഗതവും, ട്രഷറാർ ജോമോൻ ജോൺ ക്യതജ്ഞതയും രേഖപ്പെടുത്തി.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.