ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇടുക്കി അസോസിയേഷൻ കുവൈറ്റ് പൊന്നോണം 2023 റാഫിൾ, ഫുഡ് കൂപ്പൺ പ്രകാശനം ചെയ്തു. മുൻ ട്രെഷറും ഇപ്പോഴത്തെ എക്സിക്യൂട്ടീവ് അംഗവുമായ അനീഷ് പ്രഭാകരൻ ആണ് കൂപ്പൺ പ്രകാശനം നിർവഹിച്ചത്. പ്രസ്തുത പ്രകാശനത്തിൽ ഇടുക്കി അസോസിയേഷൻ പ്രസിഡൻറ് ജോബിൻസ് ജോസഫ്, ജനറൽ സെക്രട്ടറി മാർട്ടിൻ ചാക്കോ, വൈസ് പ്രസിഡന്റ് എബിൻ തോമസ്, ട്രഷറർ ശ്രീ ജോൺലി തുണ്ടിയിൽ, ജോയിൻറ് ട്രഷറർ ബിജോ ജോസഫ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷിജു ബാബു, സിതോജ് , ഇടുക്കി അസോസിയേഷൻ ഫാമിലി മെമ്പേഴ്സ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സെപ്റ്റംബർ 29 ആം തീയതി സാൽമിയ സുമൃത ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഓണം പരിപാടി നടക്കുമെന്ന് ജനറൽ സെക്രട്ടറി
മാർട്ടിൻ ചാക്കോ അറിയിച്ചു.








More Stories
സ്പന്ദനം അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ലഹരി-മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 14-ാമത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു