ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഫഹാഹീലിൽ സ്ഥിതിചെയ്യുന്ന സൂപ്പർ മെട്രോ സ്‌പെഷ്യലൈസ്ഡ്
മെഡിക്കൽ സെന്ററുമായി സഹകരിച്ചുകൊണ്ട് 2023 ജൂൺ 30 നു വെള്ളിയാഴ്ച രാവിലെ 7 മണി മുതലാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഫോക്ക് അംഗങ്ങളെ കൂടാതെ സംഘടനക്ക് പുറത്തുനിന്ന് ഉള്ളവർക്കും പങ്കെടുക്കാവുന്ന രീതിയിൽ ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ബ്ലഡ് പ്രഷർ, ഷുഗർ, കൊളസ്ട്രോൾ എന്നീ പരിശോധനകളും വിദഗ്ദ്ധ ഡോക്ടർമാരുടെ സൗജന്യ സേവനവും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഫ്ലയറിൽ കാണിച്ചിരിക്കുന്ന QR കോഡ് സ്കാൻ ചെയ്തോ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾഫോമ് വഴിയോ പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്
മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നവർ നിർബന്ധമായും രജിസ്ട്രേഷൻ ചെയ്തിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
Whatsap: 60618494
Mob:97576540 / 94935912
രജിസ്ട്രേഷൻ ലിങ്ക് : https://docs.google.com/forms/d/e/1FAIpQLSf-JDSsY–HX43O_ClFMCdXlW78SFzx4mixd1Qp4CLdMyJfhw/viewform
—
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.