ന്യൂസ് ബ്യൂറോ, കുവൈറ്റ്1
കുവൈറ്റ് സിറ്റി: അബ്ബാസിയ റെസിഡന്റിൽ ബിൽഡിംഗ് കൂട്ടായ്മ ആയ ഫ്ലാറ്മേറ്റ്സ് അബ്ബാസിയ ഓണപുലരി 2023 സംഘടിപ്പിച്ചു. അബ്ബാസിയ കല സെന്റർ ഓഡിറ്റോറിയത്തിൽ രാവിലെ 9:30 നു തുടങ്ങിയ പരിപാടിയിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ ഇനം കായിക-കലാപരിപാടികൾ അവതരിപ്പിച്ചു.
പ്രോഗ്രാം കോ. കൺവീനർ ഷാജി എടവണപ്പാറ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പരിപാടികളുടെ ഉദ്ഘാടനം കുവൈറ്റ് എയർവേസ് എഞ്ചിനീയർ ആയ ഹേമന്ത് ഭായ് നിർവഹിച്ചു.ബെൻസി കെ ബേബി സ്വാഗതവും, ബഷീർ സി, ലിജി ലിബിൻ എന്നിവർ ആശംസകളും നേർന്നു ജിഷു ജേക്കബ് കൃതജ്ഞത രേഖപ്പെടുത്തി. ചടങ്ങിൽ അർപ്പിത അരുൺ ഓണ ചിന്തകൾ പങ്കുവച്ചു.
അകാലത്തിൽ ഫ്ലാറ്റ്മേറ്റ് കുടുംബത്തിൽ നിന്നും വേർപെട്ട് പോയ നോബിൾ ഡേവിസിനു ഫ്ലാറ്മേറ്റ് ട്രഷറർ ലിബിൻ ജോസ് അനുശോചനം രേഖപ്പെടുത്തി.ഉച്ചയോടെ കൂടി നടന്ന വിഭവ സമൃദ്ധമായ ഓണസദ്യയും, സരിഗമ മ്യൂസിക് ബാൻ്റിന്റെ ഹൃദ്യമായ ഗാനമേളയും ചടങ്ങിന് മാറ്റു പകർന്നു. നിരവധി സാമൂഹ്യ പ്രവർത്തനങ്ങളുമായി ‘ഫ്ലാറ്മേറ്റ്സ് അബ്ബാസിയ’ സേവനരംഗത്ത് മുൻപന്തിയിൽ ആണെന്ന് സംഘാടകർ അറിയിച്ചു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.