ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഫർവാനിയ ആശുപത്രിയിലെ ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ആയ നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര നഴ്‌സസ് ദിനം സമുചിതമായി കൊണ്ടാടുന്നു. ‘നൈറ്റിംഗ്ഗേൽസ് ഗാല – 2023’ എന്ന പേരിൽ വ്യത്യസ്ത പരിപാടികളോടെ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് മെയ് 11 വ്യാഴാഴ്ച വൈകുന്നേരം 4 മണി മുതലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
ഫാ. ഡേവിസ് ചിറമേൽ മുഖ്യാതിഥി ആയി പങ്കെടുക്കും. ഡിലൈറ്റ്സ് മ്യൂസിക് ബാൻഡ്, കുവൈറ്റ് ഗാനസന്ധ്യക്ക് നേതൃത്വം നൽകും. ആഘോഷരാവിൽ മുതിർന്ന നഴ്സുമാരെ ആദരിക്കുന്നതും, മറ്റ് സംസ്ക്കാരിക പരിപാടികൾ നടത്തപ്പെടുന്നതുമാണ്.
നേഴ്സസ് ദിനത്തോട് അനുബന്ധിച്ച് ഓൺലൈൻ പ്രസംഗ മത്സരവും, പോസ്റ്റർ രൂപകൽപ്പന മത്സരവും സംഘടിപ്പിക്കുന്നുണ്ട്. കുവൈറ്റിലുള്ള ഇന്ത്യൻ നേഴ്സസിനായി നടത്തപ്പെടുന്ന ഈ മത്സരങ്ങളുടെ വിശദ വിവരങ്ങൾക്ക് 99720345, 99634218, 99854340, 55729971, 66191062 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.





More Stories
അവധിയിലായിരുന്ന ആരോഗ്യ പ്രവർത്തകരെ കുവൈത്തിലേക്ക് എത്തിച്ച് ഇൻഫോക്.
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി Malayali Moms Middle East Kuwait (MMME Kuwait)യും Blood Donors Kerala Kuwait Chapter Angels Wing (ഏഞ്ചൽസ് വിങ്)യും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.