കുവൈത്ത്, ജൂലൈ 10: അയർക്കുന്നം പ്രവാസി അസോസിയേഷൻ കുവൈത്ത് (APAK)യും ബ്ലഡ് ഡോണേഴ്സ് കേരള (BDK) കുവൈത്ത് ചാപ്റ്ററും സംയുക്തമായി ജൂലൈ 10-ന് അൽ അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
അയർക്കുന്നം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ബിജു സൈമൺ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം, ജീവൻ രക്ഷിക്കുന്ന ഈ മഹത്തായ സേവനത്തിൽ കൂടുതൽ പേർ പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്തു.
APAK സെക്രട്ടറി ജിയോ ജോസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ട്രെഷറർ മാത്യൂസ് ജെയിംസ് നന്ദി രേഖപ്പെടുത്തി. BDK കൺവീനർ നിമിഷ് കാവാലം, കമ്മിറ്റി അംഗം മനോജ് മാവേലിക്കര, APAK അഡ്വൈസറി ബോർഡ് അംഗം ടോം വയലിൽ എന്നിവർ ക്യാമ്പിന് ആശംസകൾ അറിയിച്ചു.
രക്തദാനത്തിൽ പങ്കെടുത്ത എല്ലാ ദാതാക്കൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. നിരവധി രക്തദാതാക്കളുടെ സജീവ പങ്കാളിത്തം ക്യാമ്പിന്റെ വിജയത്തിന് കാരണമായി.
കുവൈത്തിലെ വിവിധ സംഘടനകൾക്കും അസോസിയേഷനുകൾക്കും രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കാൻ താൽപര്യമുണ്ടെങ്കിൽ, ആവശ്യമായ ഏകോപനത്തിനും പിന്തുണയ്ക്കുമായി BDK കുവൈത്ത് ചാപ്റ്ററുമായി ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല