ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജൂൺ 17 വെള്ളിയാഴ്ച ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് നടന്ന ക്യാമ്പിൽ നൂറോളം ആളുകൾ സൗജന്യ രക്തദാനം നടത്തി. ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് നടത്തിയ രക്തദാന ക്യാമ്പ് അസോസിയേഷൻ അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. അസോസിയേഷൻ രക്ഷാധികാരി ഹമീദ് കേളോത്ത് രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മഹിളാവേദി പ്രസിഡണ്ട് അനീച ഷൈജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ ഡിൻസി ബഗീഷ് സ്വാഗതമാശംസിച്ചു.
മഹിളാവേദി സെക്രട്ടറി സിസിത ഗിരീഷ് മഹിളാവേദി പ്രവർത്തനങ്ങൾ വിശദീകരിക്കുകയും വൈസ് പ്രസിഡണ്ട് ജീവ ജയേഷ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് റിജിൻരാജ്, ജനറൽ സെക്രട്ടറി ഫൈസൽ. കെ, ട്രഷറർ വിനീഷ്. പി.വി, മഹിളാവേദി ഒബ്സർവർ ഷൈജിത്ത്.കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.





More Stories
ചലച്ചിത്രപ്രേമികൾക്കായി വീണ്ടും ‘നോട്ടം’: കേരള അസോസിയേഷൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ജനുവരി 8 ന്
ശ്രീoലാൽ മുരളിക്ക് ഊഷ്മള യാത്രയയപ്പ് നൽകി കേരള അസോസിയേഷൻ കുവൈറ്റ്
ഒഐസിസി കുവൈത്ത് 13-ാം വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 25-ന്