May 19, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കാരുണ്യം – മനുഷ്യ മനസ്സിൽ സ്നേഹവർഷം പെയ്തിറങ്ങിയ കാരുണ്യം

രാജേഷ് രാജഗോപാൽ

എന്റെ 12മത്തെ വയസ്സിൽ ആണ് ഞാൻ ഈ ചലച്ചിത്രം കാണുന്നത്. ലോക്ക്ഡൗൺ ന്റെ സമയത്തു എന്റെ ഇഷ്ടപെട്ട ഈ ചലച്ചിത്രം ഞാൻ വീണ്ടും കണ്ടു , കൃത്യമായി പറഞ്ഞാൽ 23 വർഷങ്ങൾക്കു ശേഷം. അന്ന് എന്നിൽ ഉണ്ടാക്കിയ വികാര വിചാരങ്ങൾ മനസ്സിൽ എവിടെ എല്ലാം ഉണ്ടായിരുന്നുവോ ഇന്നും കാരുണ്യം കണ്ടപ്പോൾ എന്നിൽ ഒട്ടും കുറയാതെ തന്നെ എന്റെ വികാര വിചാരങ്ങളിലൂടെ എന്നിൽ നിലനിൽക്കുന്നുണ്ട് എന്ന് എനിക്ക് തിരിച്ചറിയാനായി സാധിച്ചു. എല്ലാം മാറികൊണ്ടിരിക്കുകയാണ് എന്നാൽ എന്നിലെ ഞാൻ അതിൽ മാത്രം മാറുന്നില്ല എന്ന സത്യം കൂടി ഞാൻ ഇവിടെ തിരിച്ചറിയുകയാണ്. ഇവിടെയാണ് ലോഹിതദാസിന്റെ പ്രത്യേകത, അദ്ദേഹത്തിന്റെ കഥ, തിരക്കഥ,സംഭാഷണം,
സംവിധാനം എല്ലാം അദ്ദേഹത്തിന്റെ സ്വന്തം സൃഷ്ടി.

ലോഹിതദാസ് മനുഷ്യ മനസിനെ ആഴത്തിൽ മനസിലാക്കിയിട്ടുണ്ടെന്നു കൃത്യമായി പറയാൻ സാധിക്കുന്നത് അതുല്യനായ മുരളിയുടെ അച്ഛൻ എന്ന സ്കൂൾ മാസ്റ്റർനെ പൂർണമായും ഒരു അച്ഛന്റെ എല്ലാ അനുഭവമുഹൂർതങ്ങളിൽ കൂടി നമ്മളെ കൂടി ഒപ്പം സഞ്ചരിപ്പിച്ചു എന്നതും ഇവിടെ പ്രസക്തമാണ്. ദാസേട്ടന്റെ 2 ഗാനങ്ങൾ നമ്മിലേക്ക്‌ ഏകാന്തതയും, കഴിഞ്ഞു പോയകാലത്തെ കൂട്ടി ചേർക്കാനും വളരെ അധികം സഹായിച്ചിട്ടുണ്ട്. ഈശ്വരത നിറഞ്ഞ ആരംഭ ഗാനം ദൈവികത നിറഞ്ഞതാണ് ആ ഗാനം – ദൈവമേ നിന്റെ ദിവ്യ കാരുണ്യം എന്നത് എല്ലാ മലയാളിക്ക് മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു ഗാനമാണ്.

മുരളി,നെടുമുടി വേണു, ജയറാം, ജനാർദനൻ, ശ്രീനിവാസൻ, കലാഭവൻ മണി, ദിവ്യ ഉണ്ണി എന്നിങ്ങനെ നീളുന്നു കാരുണ്യത്തിലെ അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെച്ചവർ. ചലച്ചിത്രം ആരംഭിക്കുന്നത് ജയറാം എന്ന സ്വഭാവ നടൻ തന്റെ മനസിലെ കുറ്റബോധം വേട്ടയാടുന്നതും പാപപരിഹാരത്തിനും അച്ഛന്റെ മോക്ഷത്തിനുമായി തീർത്ഥ യാത്രകൾ ചെയ്യുന്നതും നമ്മളെ കൂടി കൂട്ടി കൊണ്ടുപോകുന്നു. പുത്രൻ എന്ന അർത്ഥം പിതാവിന്റെ ത്രാണൻ ചെയ്യേണ്ടവൻ എന്നും, അച്ഛന്റെ എല്ലാ ആഗ്രഹം പൂർണമായും പൂർത്തീകരിക്കുക എന്നത് ഒരു മകന്റെ ജീവിത ലക്ഷ്യമായി മകൻ ഏറ്റെടുക്കുന്നതും മനുഷ്യ രാശിക്ക് തന്നെ വളരെ മഹനീയമായ ഒരു സന്ദേശം നമ്മളിൽ വെളിച്ചം പകരുന്നുണ്ട്.

എല്ലാ മനുഷ്യരും വ്യത്യസ്തനും അതിവിശിഷ്ഠനുമാണ്, അതിനാൽ എന്റെ കാഴ്ചപ്പാടാണ് ഞാൻ ഇവിടെ നൽകിയതു.

തൃശ്ശൂർ സ്വദേശിയായ രാജേഷ് രാജഗോപാൽ കുവൈറ്റിൽ ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നേഴ്സ് ആയിരുന്നു.’ ആർട്ട്‌ ഓഫ് ലിവിങ്’ ഓർഗനൈസേഷനിലെ അന്താരാഷ്ട്ര പരിശീലകനാണ്. ‘ I AM FREE RIGHT NOW ‘എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.