കുവൈത്ത് സിറ്റി: സ്വകാര്യ കമ്പനിയുടെ ചെക്കുകളിൽ വ്യാജ ഒപ്പിട്ട് വൻതുക തട്ടിയെടുക്കാൻ ശ്രമിച്ച അറബ് വംശജനായ പ്രവാസിക്കെതിരെ കുവൈത്ത് സുരക്ഷാ അധികൃതർ കേസെടുത്തു. ഹവല്ലിയിലെ ചെക്ക് മിസ്ഡെമീനർ ഡിപ്പാർട്ട്‌മെന്റിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഒരു സ്വകാര്യ കമ്പനി ഉടമയുടെ അഭിഭാഷകൻ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. പ്രതി തന്റെ കമ്പനി ഉടമയുടെ അനുമതിയില്ലാതെ അഞ്ച് ചെക്കുകൾ സ്വന്തം പേരിൽ മാറുകയും ഏകദേശം 13,000 കുവൈത്ത് ദിനാർ (ഏകദേശം 35 ലക്ഷത്തിലധികം രൂപ) സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയോ കൈപ്പറ്റുകയോ ചെയ്തതായാണ് പരാതി.
തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ചെക്കുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. വിദഗ്ധർ നടത്തിയ പരിശോധനയിൽ ചെക്കുകളിലെ ഒപ്പ് പ്രതിയുടേതാണെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് സംഭവത്തിൽ വ്യാജരേഖ ചമയ്ക്കൽ (Forgery) ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ഉത്തരവിട്ടത്.
പ്രതിക്കായി നിലവിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാൾ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിലും അതിർത്തി പോസ്റ്റുകളിലും വിവരം കൈമാറി. പ്രതി ഇപ്പോഴും രാജ്യത്തുണ്ടോ അതോ ഒളിവിൽ പോയോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഹവല്ലി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ പ്രതിക്കായി ഊർജിതമായ തിരച്ചിൽ ആരംഭിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി