Times of Kuwait
കുവൈത്ത്സിറ്റി: നാലുമാസത്തിന് ശേഷം കുവൈത്തിൽ ജുമുഅ നമസ്കാരം പുനരാരംഭിച്ചു. കർശന നിയന്ത്രണങ്ങളോടെയാണ് വിശ്വാസികൾക്ക് പ്രവേശനം അനുവദിച്ചത്.കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് 13 മുതലാണ് ജുമുഅ നിർത്തിയത്. നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിൻറ ഭാഗമായി ജൂൺ പത്തു
മുതൽ മാതൃകകേന്ദ്രങ്ങളിലെ പള്ളികളിൽ അഞ്ചുനേരത്തെ നിർബന്ധ നമസ്കാരങ്ങൾക്ക്മാത്രമായി തുറന്നുകൊടുത്തിരുന്നു. എന്നാൽ, ജുമുഅ നമസ്കാരം അനുവദിച്ചിരുന്നില്ല. രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ മസ്ജിദുൽ കബീറിൽ മാത്രം ജൂൺ 12 മുതൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ലാതെ പള്ളിജീവനക്കാരെ മാത്രം പ ങ്കെടുപ്പിച്ച്കഴിഞ്ഞ ആഴ്ചകളിൽ ജുമുഅ നടത്തിയിരുന്നു.









More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ