July 25, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു

ചടുലമായ വിരലുകൾ, വിസ്മയിപ്പിക്കുന്ന ലക്ഷ്യങ്ങൾ

ക്ഷമയുടെയും ഏകാഗ്രതയുടെയും ഒത്തൊരുമയുടെയും ഉത്തമ പ്രതീകമായി മാറിയ ‘പൽപക് കാരംസ് ടൂർണമെന്റ്’ മംഗഫ് മെമ്മറീസ് ഹാളിൽ അരങ്ങേറി.

കറുപ്പും വെളുപ്പും നാണയങ്ങളുടെ രാജകീയ പോര്!
നിശബ്ദതയെ കീറിമുറിച്ച സ്ട്രൈക്കർ പ്രഹരങ്ങൾ… ബോർഡിൽ കറുപ്പും വെളുപ്പും കട്ടകൾ നിരന്നു… മത്സരാർത്ഥികളുടെ വിരലുകളിൽ നിന്ന് തൊടുത്തുവിട്ട ഓരോ സ്ട്രൈക്കറും കാണികളുടെ ശ്വാസമടക്കിപ്പിടിച്ച നിശബ്ദതയെ കീറിമുറിച്ചു!

ആരവങ്ങൾ തീർത്ത ഫിനിഷിംഗുകൾ. ലക്ഷ്യം തെറ്റാതെ ഓരോ നാണയവും പോക്കറ്റിലേക്ക് വീഴുമ്പോൾ, മംഗഫ് മെമ്മറീസ് ഹാളിന്റെ ചുവരുകളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് കാണികളിൽ നിന്നുയർന്ന ആർപ്പുവിളികൾ.

കാരംസ് ടൂർണമെന്റിന്റെ ഉദ്ഘാടനം പൽപക്ക് പ്രസിഡൻറ് അരവിന്ദാക്ഷൻ നിർവഹിച്ചു. ജനറൽ സെക്രട്ടറി ശിവദാസ് വാഴയിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പൽപക് സ്പോർട് സെക്രട്ടറി അഭിലാഷ് കെ പി ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിൽ പൽപ്പക് ബാലസമിതി ജനറൽ കൺവീനർ ശ്രുതി ഹരീഷ് നന്ദി പറഞ്ഞു.

error: Content is protected !!