November 3, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റും (PALPAK) മെട്രോ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി ഫഹാഹീലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഫഹാഹീൽ: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റും (PALPAK) മെട്രോ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി ഫഹാഹീലിലെ മെട്രോ മെഡിക്കൽ സെന്ററിൽ വെച്ച് ഒക്ടോബർ 30-ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 7:00 മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് 1:00 മണിയോടെയാണ് സമാപിച്ചത്. ഇരുനൂറിലധികം പ്രവാസികളാണ് ക്യാമ്പിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തിയത്.

സാമൂഹിക വിഭാഗം സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ ശ്രീ. സക്കീർ ഹുസൈൻ സ്വാഗതം ആശംസിച്ച യോഗത്തിൽ, പൽപക് പ്രസിഡന്റ് ശ്രീ. അരവിന്ദാക്ഷൻ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീ. ശിവദാസ് വാഴയിൽ, രക്ഷാധികാരി ശ്രീ. പി. എൻ. കുമാർ, ഉപദേശക സമിതി അംഗം ശ്രീ. മനോജ് പരിയാനി, മെട്രോ മെഡിക്കൽ കോർപ്പറേറ്റ് മാർക്കറ്റിംഗ് ഹെഡ് ശ്രീ. ബഷീർ ബത്ത എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ട്രഷറർ ശ്രീ. രാജേഷ് ബാലഗോപാൽ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

വിവിധ രോഗവിഭാഗങ്ങളിലെ പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനവും അത്യാധുനിക പരിശോധനാ സൗകര്യങ്ങളും ക്യാമ്പിൽ ഒരുക്കിയിരുന്നു. കൂടാതെ, പൽപക് വനിതാ വേദിയുടെ നേതൃത്വത്തിൽ വനിതകൾക്കായി പ്രത്യേക സ്തനാർബുദ പരിശോധനയും സംഘടിപ്പിച്ചു. പൽപക് അംഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ഇത്തരമൊരു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാൻ പൂർണ്ണ പിന്തുണയും സൗകര്യങ്ങളും നൽകിയ മെട്രോ മെഡിക്കൽ ഗ്രൂപ്പിന് പൽപക് ഭാരവാഹികൾ പ്രത്യേക നന്ദിയും കൃതജ്ഞതയും അറിയിച്ചു.

error: Content is protected !!