കുവൈറ്റ് സിറ്റി: വിദേശത്തുനിന്ന് കുവൈറ്റിലേക്കോ തിരിച്ചോ യാത്ര ചെയ്യുന്നവർ അപരിചിതരുടെയോ മറ്റുള്ളവരുടെയോ ബാഗുകളും പാഴ്സലുകളും സാധനങ്ങളും കൈവശം വയ്ക്കരുതെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. മരുന്നുകുപ്പികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരിവസ്തുക്കളുമായി മൂന്ന് യാത്രക്കാർ വെവ്വേറെ സംഭവങ്ങളിൽ പിടിയിലായ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ ഈ ജാഗ്രതാ നിർദേശം.
കുവൈറ്റിലുള്ളവർക്ക് എത്തിച്ചുനൽകാനായി മരുന്നുകളാണെന്ന വ്യാജേന വിദേശത്തുനിന്നാണ് മൂന്ന് യാത്രക്കാരും ഈ കുപ്പികൾ ഏറ്റുവാങ്ങിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. പിടിയിലായ പ്രതികളെയും പിടിച്ചെടുത്ത നിരോധിത വസ്തുക്കളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
ലഹരിക്കടത്തുകാർ തങ്ങളുടെ മയക്കുമരുന്നുകളും ലഹരിവസ്തുക്കളും കടത്താനായി നിരപരാധികളായ യാത്രക്കാരെ ഉപയോഗപ്പെടുത്തുന്ന പ്രവണത വർധിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. മറ്റുള്ളവരുടെ സാധനങ്ങൾ കൈവശം വച്ച് യാത്ര ചെയ്യുമ്പോൾ നിരോധിത വസ്തുക്കൾ കണ്ടെത്തിയാൽ, സാധനം നൽകിയ വ്യക്തിയുമായുള്ള ബന്ധമോ പശ്ചാത്തലമോ പരിഗണിക്കാതെ യാത്രക്കാർ തന്നെയായിരിക്കും അതിന് പൂർണ നിയമപരമായ ഉത്തരവാദികൾ എന്ന് അധികൃതർ വ്യക്തമാക്കി.





More Stories
വ്യോമയാന സഹകരണം ശക്തമാക്കാൻ കുവൈറ്റ് എയർവേയ്സും എമിറേറ്റ്സും: കോഡ്ഷെയർ പങ്കാളിത്തം വിപുലീകരിക്കുന്ന ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
കുവൈറ്റിൽ 144 കിലോയിലേറെ പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു ; നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി മന്ത്രാലയം
മഴക്കാല തയ്യാറെടുപ്പുകൾ ഊർജിതമാക്കി കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയം അറ്റകുറ്റപ്പണികളും ഡ്രെയിനേജ് ശുചീകരണവും ത്വരിതഗതിയിലാക്കി