കുവൈറ്റ് സിറ്റി: വരാനിരിക്കുന്ന മഴക്കാലത്തിന് മുന്നോടിയായി രാജ്യത്തുടനീളം മുൻകരുതൽ നടപടികളും ഡ്രെയിനേജ് അറ്റകുറ്റപ്പണികളും ഊർജ്ജിതമാക്കി കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയവും ( MPW ) പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ടും ( PART ). മഴവെള്ളക്കെട്ടും വെള്ളപ്പൊക്കവും തടയുന്നതിനായി പ്രധാന പാതകളിലും പ്രവിശ്യകളിലുമുള്ള അഴുക്കുചാലുകളും (മാൻഹോളുകൾ) മഴവെള്ള നിർഗ്ഗമന പൈപ്പുകളും വൃത്തിയാക്കുന്ന ജോലി അടിയന്തര സർവീസ് സംഘങ്ങൾ വേഗത്തിലാക്കി.
വേനൽക്കാലത്ത് അഴുക്കുചാലുകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും മണ്ണും നീക്കം ചെയ്യുന്നതിനായി പ്രത്യേക കരാർ കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റോഡുകളിലും തുരങ്കങ്ങളിലും ( ടണലുകൾ ) വെള്ളക്കെട്ട് ഒഴിവാക്കാൻ പമ്പുകളുടെ പ്രവർത്തനം ഉറപ്പുവരുത്തുകയും കൂടുതൽ വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വാട്ടർ ഡ്രെയിനേജ് മെഷീനുകൾ വിന്യസിക്കുകയും ചെയ്യും. അഴുക്കുചാലുകളിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഒഴുക്കിനെ തടസ്സപ്പെടുത്തുമെന്നും അതിനാൽ പൊതുജനങ്ങൾ പരിസര ശുചിത്വം പാലിക്കണമെന്നും ഡ്രെയിനേജുകൾ ബ്ലോക്കാകാതിരിക്കാൻ സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.





More Stories
കുവൈറ്റിൽ 144 കിലോയിലേറെ പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു ; നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി മന്ത്രാലയം
യൂത്ത് ഇന്ത്യ നീന്തൽ മത്സരം: ഫഹാഹീൽ സോൺ ചാമ്പ്യന്മാർ
പൊതു-സ്വകാര്യ സ്കൂളുകളിലെ ഫണ്ട് ശേഖരണത്തിനും ചടങ്ങുകൾക്കും ഫോട്ടോ ചിത്രീകരണത്തിനും കർശന നിയന്ത്രണം: കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം