September 16, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മരുന്നുകുപ്പികളിൽ ലഹരിമരുന്ന് : മൂന്ന് യാത്രക്കാർ പിടിയിൽ; അപരിചിതർ നൽകുന്ന പാർസലുകളിൽ ജാഗ്രത വേണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

കുവൈറ്റ് സിറ്റി: വിദേശത്തുനിന്ന് കുവൈറ്റിലേക്കോ തിരിച്ചോ യാത്ര ചെയ്യുന്നവർ അപരിചിതരുടെയോ മറ്റുള്ളവരുടെയോ ബാഗുകളും പാഴ്‌സലുകളും സാധനങ്ങളും കൈവശം വയ്ക്കരുതെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. മരുന്നുകുപ്പികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരിവസ്തുക്കളുമായി മൂന്ന് യാത്രക്കാർ വെവ്വേറെ സംഭവങ്ങളിൽ പിടിയിലായ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ ഈ ജാഗ്രതാ നിർദേശം.

കുവൈറ്റിലുള്ളവർക്ക് എത്തിച്ചുനൽകാനായി മരുന്നുകളാണെന്ന വ്യാജേന വിദേശത്തുനിന്നാണ് മൂന്ന് യാത്രക്കാരും ഈ കുപ്പികൾ ഏറ്റുവാങ്ങിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. പിടിയിലായ പ്രതികളെയും പിടിച്ചെടുത്ത നിരോധിത വസ്തുക്കളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

ലഹരിക്കടത്തുകാർ തങ്ങളുടെ മയക്കുമരുന്നുകളും ലഹരിവസ്തുക്കളും കടത്താനായി നിരപരാധികളായ യാത്രക്കാരെ ഉപയോഗപ്പെടുത്തുന്ന പ്രവണത വർധിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. മറ്റുള്ളവരുടെ സാധനങ്ങൾ കൈവശം വച്ച് യാത്ര ചെയ്യുമ്പോൾ നിരോധിത വസ്തുക്കൾ കണ്ടെത്തിയാൽ, സാധനം നൽകിയ വ്യക്തിയുമായുള്ള ബന്ധമോ പശ്ചാത്തലമോ പരിഗണിക്കാതെ യാത്രക്കാർ തന്നെയായിരിക്കും അതിന് പൂർണ നിയമപരമായ ഉത്തരവാദികൾ എന്ന് അധികൃതർ വ്യക്തമാക്കി.

You may have missed

error: Content is protected !!