കുവൈറ്റ് സിറ്റി: കുവൈറ്റ് ദേശീയ വിമാനക്കമ്പനിയായ കുവൈറ്റ് എയർവേയ്‌സും പ്രമുഖ യു.എ.ഇ വിമാനക്കമ്പനിയായ എമിറേറ്റ്‌സും തമ്മിലുള്ള സർവീസ് പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നു. നിലവിലുള്ള ഇന്റർലൈൻ കരാർ പരസ്പര കോഡ്‌ഷെയർ പങ്കാളിത്തത്തിലേക്ക് (Reciprocal Codeshare Partnership) വിപുലീകരിക്കുന്നതിനായി ഇരു കമ്പനികളും ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു.
പുതിയ ധാരണാപത്രപ്രകാരം ഇരു വിമാനക്കമ്പനികളുടെയും യാത്രക്കാർക്ക് കൂടുതൽ യാത്രാ ഓപ്ഷനുകളും മികച്ച കണക്റ്റിവിറ്റിയും ലഭ്യമാകും. കുവൈറ്റ് എയർവേയ്‌സ് ചെയർമാൻ ക്യാപ്റ്റൻ അബ്ദുൽ മുഹ്സിൻ സേലം അൽ-ഫഖാനും എമിറേറ്റ്‌സ് ഡെപ്യൂട്ടി പ്രസിഡന്റും ചീഫ് കൊമേഴ്‌സ്യൽ ഓഫീസറുമായ അദ്നാൻ കാസിമും തമ്മിലാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
ദുബായ്, കുവൈറ്റ് എന്നീ പ്രധാന കേന്ദ്രങ്ങൾ വഴി ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സുഗമമായ കണക്റ്റിംഗ് സർവീസുകളും സൗകര്യപ്രദമായ സമയക്രമങ്ങളും ലഭ്യമാക്കാൻ ഈ വിപുലീകൃത പങ്കാളിത്തം സഹായിക്കും. കുവൈറ്റും യു.എ.ഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വാണിജ്യ-സഞ്ചാര മേഖലകളിലെ സഹകരണവും കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാൻ ഈ കരാർ വഴിയൊരുക്കുമെന്ന് ഇരു കമ്പനികളുടെയും പ്രധിനിധികൾ വ്യക്തമാക്കി.





More Stories
തൃശൂർ സ്വദേശിയായ മലയാളി യുവാവ് കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
മരുന്നുകുപ്പികളിൽ ലഹരിമരുന്ന് : മൂന്ന് യാത്രക്കാർ പിടിയിൽ; അപരിചിതർ നൽകുന്ന പാർസലുകളിൽ ജാഗ്രത വേണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റിൽ 144 കിലോയിലേറെ പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു ; നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി മന്ത്രാലയം