കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിച്ച നീന്തൽ മത്സരത്തിൽ ഫഹാഹീൽ സോൺ ചാമ്പ്യന്മാരായി. സാൽമിയ സോൺ രണ്ടാം സ്ഥാനവും (റണ്ണേഴ്സ് അപ്പ്) അബ്ബാസിയ സോൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
റൗദ ജംഇയ്യത്തുൽ ഇസ്ലാഹിൽ നടന്ന മത്സരങ്ങൾ കുവൈത്ത് നാഷണൽ ക്രിക്കറ്റ് ടീം അംഗം ഷിറാസ് ഖാൻ ഉദ്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യ പ്രസിഡന്റ് സിജിൽ ഖാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ഐ.ജി പ്രസിഡന്റ് അൻവർ സഈദ്, ശിഫാ അൽ ജസീറ ഓപ്പറേഷൻസ് ഹെഡ് അസീം സുലൈമാൻ സേട്ട്, മാർക്കറ്റിങ് ഹെഡ് മുഹമ്മദ് അസ്ലം, നെല്ലോൻ ഡിവിഷൻ മാനേജർ ഷഫീക് എന്നിവർ ആശംസകൾ നേർന്നു. യൂത്ത് ഇന്ത്യ സ്പോർട്സ് കൺവീനർ ഷംസീർ സി.കെ സ്വാഗതവും റഫീഖ് ബാബു മത്സര നിയന്ത്രണവും നിർവഹിച്ചു.
ഫർവാനിയ, അബ്ബാസിയ, ഫഹാഹീൽ, സാൽമിയ എന്നീ സോണുകളിൽ നിന്നായി ഇരുന്നൂറോളം നീന്തൽ താരങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. 25 മീറ്റർ യൂത്ത് ഫ്രീസ്റ്റൈലിൽ അബ്ബാസിയ സോണിലെ അനൂപും 25 മീറ്റർ വെറ്ററൻസ് ഫ്രീസ്റ്റൈലിൽ ഫഹാഹീൽ സോണിലെ സൽമാനും ചാമ്പ്യന്മാരായി. 25 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ ഫഹാഹീൽ സോൺ ഒന്നാമതും സാൽമിയ സോൺ രണ്ടാമതും ഫിനിഷ് ചെയ്തു. വാട്ടർ പോളോ മത്സരത്തിൽ സാൽമിയ സോൺ ജേതാക്കളായി.
വിജയികൾക്കുള്ള ട്രോഫികൾ കെ.ഐ.ജി ജനറൽ സെക്രട്ടറി സാബിഖ്, സി.കെ. നജീബ്, യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് റമീസ് എന്നിവർ ചേർന്ന് വിതരണം ചെയ്തു.





More Stories
പൊതു-സ്വകാര്യ സ്കൂളുകളിലെ ഫണ്ട് ശേഖരണത്തിനും ചടങ്ങുകൾക്കും ഫോട്ടോ ചിത്രീകരണത്തിനും കർശന നിയന്ത്രണം: കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം
അക്ഷരവെളിച്ചത്തിൽ കുവൈറ്റ്: സാക്ഷരതാ നിരക്ക് 100 ശതമാനത്തോട് അടുക്കുന്നു
ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കുവൈറ്റ് സോൺ ‘ഓപ്പൺ സ്മാഷ് 2026’ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു