കുവൈറ്റ് സിറ്റി: രാജ്യത്തെ നിയമലംഘനങ്ങൾക്കെതിരെയുള്ള കർശന പരിശോധനയുടെ ഭാഗമായി അഹമ്മദി ഗവർണറേറ്റിലെ മഹ്ബൂലയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ മിന്നൽ പരിശോധനയിൽ 10 പ്രവാസികൾ പിടിയിലായി. പൊതുസ്ഥലങ്ങൾ കൈയേറി പ്രവർത്തിച്ചിരുന്ന മൂന്ന് അനധികൃത വിപണികളാണ് (Illegal Markets) സുരക്ഷാ ഉദ്യോഗസ്ഥർ പൂട്ടിച്ചത്.
വെള്ളിയാഴ്ച മഹ്ബൂല ഏരിയ കേന്ദ്രീകരിച്ച് നടത്തിയ വിപുലമായ പരിശോധനയിലാണ് നിയമലംഘകർ വലയിലായത്.
മുനിസിപ്പൽ, വാണിജ്യ നിയമങ്ങൾ ലംഘിച്ച് പൊതുസ്ഥലങ്ങളിൽ താൽക്കാലിക സ്റ്റാളുകൾ സ്ഥാപിച്ച് കച്ചവടം നടത്തിവരികയായിരുന്നു ഇവർ. പിടിയിലായവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
പൊതു ക്രമവും സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം അംഗീകൃത കച്ചവട സ്ഥാപനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയുമാണ് ഇത്തരം പരിശോധനകളിലൂടെ ലക്ഷ്യമിടുന്നത്.
ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ തുടങ്ങിയവ നിയമവിരുദ്ധമായ രീതിയിൽ വിൽക്കുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നാടുകടത്തൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.





More Stories
വോയ്സ് കുവൈത്ത് മെയ്ദിന രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
സ്വകാര്യ ബോട്ടുകൾക്ക് രാവിലെ 5 മുതൽ വൈകുന്നേരം 7 വരെ സർവീസ് നടത്താൻ അനുമതി നൽകി കുവൈറ്റ് തീരസംരക്ഷണ സേന
യു.ഡി.ഫ് വിജയം ആഘോഷിച്ച് ഒഐസിസി കുവൈറ്റ്