കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഗതാഗത നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം നടത്തിയ വ്യാപക പരിശോധനയിൽ വൻ നടപടി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 27,300-ലധികം ഗതാഗത നിയമലംഘനങ്ങളാണ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് (GTD) രേഖപ്പെടുത്തിയത്.
പരിശോധനയുടെ ഭാഗമായി മതിയായ രേഖകളില്ലാത്തതും നിയമങ്ങൾ ലംഘിച്ചതുമായ 468 വാഹനങ്ങളും 37 മോട്ടോർ സൈക്കിളുകളും അധികൃതർ പിടിച്ചെടുത്തു. ഇവ ട്രാഫിക് വിഭാഗത്തിന്റെ കസ്റ്റഡി ഗാരേജുകളിലേക്ക് മാറ്റി. ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയ 55 പേരെ ട്രാഫിക് കോടതിയിലേക്ക് റഫർ ചെയ്തു.
ലൈസൻസില്ലാതെ വാഹനമോടിച്ച 23 പ്രായപൂർത്തിയാകാത്ത കുട്ടികളെ (Juveniles) പിടികൂടി ജുവനൈൽ പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു. വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളികളായ (Arrest warrants) 14 പേരെയും കോടതി ഉത്തരവനുസരിച്ച് കണ്ടുകെട്ടേണ്ട 23 വാഹനങ്ങളും പരിശോധനയ്ക്കിടെ ട്രാഫിക് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി വരും ദിവസങ്ങളിലും രാജ്യവ്യാപകമായി പരിശോധന കർശനമായി തുടരുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. വാഹനമോടിക്കുന്നവർ ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.





More Stories
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല
ഒരിടവേളക്ക് ശേഷം കുവൈറ്റിനു നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണശ്രമം: പ്രതിരോധ സംവിധാനങ്ങൾ സജ്ജമെന്ന് സൈന്യം ; രാജ്യം അതീവ ജാഗ്രതയിൽ
കുവൈറ്റ് അബ്ദലി ഫാമിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി : ഇന്ത്യക്കാരൻ അറസ്റ്റിൽ