മരുന്നുകൾക്ക് ജി.സി.സിയിൽ ഏറ്റവും കുറഞ്ഞ വില കുവൈത്തിൽ
കുവൈറ്റ് സിറ്റി: രാജ്യത്തെ ആരോഗ്യ സംരക്ഷണ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ആയിരത്തിലധികം മരുന്നുകളുടെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും വില കുറച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2024 മെയ് മുതൽ 2025 ഡിസംബർ വരെയുള്ള കാലയളവിനുള്ളിൽ മൊത്തം 1,654 മരുന്നുകളുടെ വിലയിലാണ് കുറവ് വരുത്തിയത്.
പുതിയ വില നിലവാരം പ്രാബല്യത്തിൽ വന്നതോടെ, ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിൽ വെച്ച് മരുന്നുകൾക്ക് ഏറ്റവും കുറഞ്ഞ നിരക്കുള്ള രാജ്യമെന്ന പദവി കുവൈത്തിന് കൈവന്നതായി മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ ആശ്വാസം പകരുന്നതാണ് ഈ തീരുമാനം.
ജീവൻരക്ഷാ മരുന്നുകൾ, വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള മരുന്നുകൾ, മറ്റ് ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനൊപ്പം സാധാരണക്കാർക്ക് ചികിത്സാ ചെലവ് താങ്ങാനാവുന്ന പരിധിയിൽ നിർത്താനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിലും വിപണിയിലെ മരുന്ന് വിലകൾ നിരീക്ഷിക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.





More Stories
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല
ഒരിടവേളക്ക് ശേഷം കുവൈറ്റിനു നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണശ്രമം: പ്രതിരോധ സംവിധാനങ്ങൾ സജ്ജമെന്ന് സൈന്യം ; രാജ്യം അതീവ ജാഗ്രതയിൽ
കുവൈറ്റ് അബ്ദലി ഫാമിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി : ഇന്ത്യക്കാരൻ അറസ്റ്റിൽ