സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾ വിദേശ യാത്ര ചെയ്യുന്നതിന് മുമ്പ് അവരുടെ രജിസ്റ്റർ ചെയ്യ തൊഴിലുടമകളിൽ നിന്ന് ഔദ്യോഗിക യാത്രാ അനുമതി ( എക്സിറ്റ് പെർമിറ്റ് ) നിർബന്ധമാക്കിയാതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു , അടുത്ത മാസം (ജൂലൈ 2025 ) ആദ്യം പ്രാബല്യത്തിൽ വരുന്ന ഈ പുതിയ നടപടി, തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം രാജ്യത്തിന്റെ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് പുറപ്പെടുവിച്ച മന്ത്രിതല സർക്കുലറിലൂടെയാണ് ഈ തീരുമാനം ഔദ്യോഗികമായി നടപ്പിലാക്കിയത്. എല്ലാ പ്രവാസി തൊഴിലാളികളും രാജ്യം വിടുന്നതിന് മുമ്പ് എക്സിറ്റ് പെർമിറ്റ് നേടണമെന്ന് നിർദ്ദേശം പറയുന്നു.
ഈ നിയന്ത്രണം നടപ്പിലാക്കുന്നതിന് എക്സിറ്റ് പെർമിറ്റുകളിൽ തൊഴിലാളിയുടെ വ്യക്തിഗത വിവരങ്ങൾ, യാത്രാ തീയതി. ഗതാഗത രീതി എന്നിവ ഉൾപ്പെടുത്തേണ്ടതുണ്ടെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ സ്ഥിരീകരിച്ചു. യാത്രാനുമതി കാര്യക്ഷമമാക്കുന്നതിനും കൃത്യത നിലനിർത്തുന്നതിനും പൂരിപ്പിച്ച പെർമീറ്റ് ഒരു നിയുക്ത പ്ലാറ്റ്‌ഫോം വഴി ഇലക്ട്രോണിക് ആയി സമർപ്പിക്കണം.
തൊഴിലാളികളുടെ യാത്രകൾ നിയമപരമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഉൾപ്പെട്ട എല്ലാ കക്ഷികളെയും സംരക്ഷിക്കുക, ശരിയായ അറിയിപ്പില്ലാതെ തൊഴിലാളികൾ പോകുന്ന സംഭവങ്ങൾ കുറയ്ക്കുക എന്നിവയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി .
ജൂലൈ 1 മുതൽ നിയന്ത്രണം നടപ്പിലാക്കാൻ തുടങ്ങുന്നതിനാൽ, തൊഴിലുടമകളും പ്രവാസി തൊഴിലാളികളും നിയമം കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു .





More Stories
കെ.ഡി.എൻ.എ സാൽമിയ ഏരിയ 2026-27 ഭാരവാഹികൾ
തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ(TRIPA) കുവൈറ്റ് സാൽമിയ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റിന് പുതിയ സാരഥികൾ