ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കണ്ണൂർ സ്വദേശി കുവൈറ്റിൽ റോഡ് അപകടത്തിൽ നിര്യാതനായി. പേരാവൂര്‍ വെള്ളാരവാലി വെമ്പില്ലി വീട്ടില്‍ ആല്ബിന് ജോസഫ് (51) ആണ് അന്തരിച്ചത്. ഇന്ന് വെളുപ്പിന് ഫിഫ്ത്ത് റിംഗ് റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വാഹനം ഇടിച്ച് ആണ് അപകടം . മിനിസ്ട്രി ഓഫ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടര്‍ അതോറിറ്റി(MEW) ജീവനക്കാരനായിരുന്നു. രാത്രി ഡ്യൂട്ടിയ്ക്ക്പോകവേയാണ് അപകടം നടന്നത്.
ഭാര്യ-ബിന്ദു. മക്കള്‍-അന്ന,അന്മേരി,ആന്‍ഡ്രിയ.
പിതാവ്-ജോസഫ് പൗലോസ്, മാതാവ്- അന്നമ്മ.





More Stories
കുവൈറ്റ് കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി ഹാരിസ് മുട്ടുംതല (50) കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി
കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ നഴ്സായിരുന്ന മലയാളി യുവതി നാട്ടിൽ നിര്യാതയായി
കുവൈറ്റിൽ ചികിത്സയിലായിരുന്ന ചെങ്ങന്നൂർ സ്വദേശിയായ മലയാളി യുവാവ് നിര്യാതനായി