August 30, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി ഹാരിസ് മുട്ടുംതല (50) കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി

കുവൈറ്റ് സിറ്റി: കുവൈറ്റ് കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി ഹാരിസ് മുട്ടുംതല (50) കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഓഗസ്റ്റ് 30-ന് ഷുവൈഖിലെ ജോലി സ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതരായ മുട്ടുംതല അബ്ദുല്ലയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: ജസീല (ബേക്കൽ ഖിദർ). മക്കൾ: ഹൻഫ, ഹാഷിർ, ഹയ, ഹസീം. സഹോദരങ്ങൾ: മിസരിയ, സമീറ.

മൃതദേഹം ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ കുവൈറ്റ് കെ എം സി സി ഹെൽപ്പ് ഡെസ്‌കിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. ഹാരിസ് മുട്ടുംതലയുടെ അകാല വിയോഗത്തിൽ കുവൈറ്റ് കെ എം സി സി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

You may have missed

error: Content is protected !!