കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ലയിലെ കായംകുളം പത്തിയൂർ സ്വദേശിയായ അപ്പുക്കുട്ടൻ നാണു (69) കുവൈത്തിൽ നിര്യാതനായി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി കുവൈത്തിലെ അമീരി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണമടഞ്ഞത്. കുവൈത്തിലെ പ്രമുഖ സ്ഥാപനമായ അൻസാർ അൽ ഖലീജ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.
ഭാര്യ: സുഗതകുമാരി. മകൾ: അർച്ചന. മരുമകൻ: നന്ദു കുമാരൻ.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ ഒ.ഐ.സി.സി കുവൈത്ത് കെയർ ടീമിന്റെ നേതൃത്വത്തിലാണ് ഏകോപിപ്പിച്ചു വരുന്നത്. നടപട പൂർത്തിയായ ശേഷം മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ സബാഹ് മോർച്ചറിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകുന്നേരം 6.00 മണിക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന കുവൈത്ത് എയർവേയ്സ് വിമാനത്തിൽ മൃതദേഹം കൊച്ചിയിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.





More Stories
ഇൻഫോക് ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു.
റിയാദ്, ദമ്മാം വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ഹൂതി ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് ; സൗദി അറേബ്യയ്ക്ക് പൂർണ്ണ പിന്തുണ
കുവൈറ്റ് ജഹ്റയിൽ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 27 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ; കർശന നടപടിയുമായി ജനറൽ ഫയർ ഫോഴ്സ്