ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫഹാഹീൽ മേഖല എക്സിക്യൂട്ടീവ് അംഗം ബാലൻ കൂമുള്ളിക്ക് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് യാത്രയയപ്പ് നൽകി. മേഖല പ്രസിഡന്റ് ദേവദാസ് സെൽവരാജിന്റെ അധ്യക്ഷതയിൽ മംഗഫ് കല സെന്ററിൽ നടന്ന ചടങ്ങിൽ കല കുവൈറ്റ് ആക്ടിംഗ് സെക്രട്ടറി ബിജോയ് കലയുടെ ഉപഹാരം കൈമാറി.വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ് , ലോക കേരള സഭാംഗം ആർ നാഗനാഥൻ,കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, മേഖല കമ്മിറ്റി അംഗങ്ങൾ,യൂണിറ്റ് അംഗങ്ങൾ, മുൻ ഭാരവാഹികൾ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.ഫഹാഹീൽ മേഖല സെക്രട്ടറി തോമസ് സെൽവൻ സ്വാഗതം ആശംസിച്ച ചടങ്ങിന് മേഖല എക്സിക്യുട്ടിവ് അംഗം വി വി രംഗൻ നന്ദി പറഞ്ഞു
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.