ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: സാംസ്കാരിക സാമൂഹിക സംഘടനയായ തനിമ കുവൈത്ത് 20-ആം വാഷികവും വിഷുത്തനിമയും സംഘടിപ്പിച്ചു. വിഷുത്തനിമ കൺവീനർ സംഗീത് സോമനാഥ് അധ്യക്ഷനായ ചടങ്ങിന് ജോയിന്റ് കൺവീനർ സോണി വിക്ടർ സ്വാഗതം ആശംസിച്ചു. തനിമ ജോയിന്റ് കൺവീനർ വിജേഷ് വേലായുധൻ ആമുഖപ്രസംഗം നടത്തി. തുടർന്ന് ബാബുജി ബത്തേരി, ജേക്കബ് വർഗീസ് , ദിലീപ് ഡി. കെ, ബിനു കെ എന്നിവർ വിഷുത്തനിമയുടെയും മാക്ബത്ത് നാടകദിനങ്ങളുടെയും ഓർമ്മകൾ പങ്കുവെച്ചു.
അംഗങ്ങൾ ഒരുക്കിയ വിഷുക്കണിയും വിഷുസദ്യയും കൊണ്ട് വ്യത്യസ്‍തമായ ചടങ്ങിൽ ത നിമയുടെ 20-ആം വാർഷികം കേക്ക് മുറിച്ച് ആഘോഷിച്ചു. ഇരുപത് വർഷക്കാലയളവിൽ പ്രവാസി സമൂഹത്തിൽ വ്യത്യസ്‍തവും അർത്ഥവത്തായതും ആയ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായ തനിമയുടെ അംഗങ്ങളുടെ ആത്മസമർപണത്തിനും സന്മനസുകളുടെ പിന്തുണയ്ക്കും വിജേഷ് വേലായുധൻ നന്ദി അറിയിച്ചു,
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.