ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെമ്പാടും മഴ അനുഭവപ്പെട്ടു . രാജ്യത്ത് ചൊവ്വാഴ്ചയും മഴ തുടരുമെന്നും ഉച്ചയോടെ അതിൻ്റെ ഉച്ചസ്ഥായിയിൽ എത്തുമെന്നും കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു .
അർദ്ധരാത്രിക്ക് ശേഷം കാലാവസ്ഥ മെച്ചപ്പെടുമെന്നും മേഘങ്ങൾ കുറയുകയും മഴയ്ക്കുള്ള സാധ്യത ക്രമേണ കുറയുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ബുധനാഴ്ച രാവിലെ ചിലയിടങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്, വെള്ളിയാഴ്ച രാവിലെയോടെ നേരിയതോ മിതമായതോ ആയ മഴ തിരിച്ചെത്തും. മോണിറ്ററിംഗ് സ്റ്റേഷനിൽ അർധരാത്രി മുതൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴ റാബിഹ് ഏരിയയിലെ മോണിറ്ററിംഗ് സ്റ്റേഷനിൽ 16 മില്ലീമീറ്ററും അബ്ദാലിയിൽ 10 മില്ലീമീറ്ററും കുവൈറ്റ് എയർപോർട്ട് ഏരിയയിൽ 12.2 മില്ലീമീറ്ററും അൽ-സാൽമിയിൽ 12 മില്ലീമീറ്ററും അൽ-ജഹ്റ 4.7 മില്ലീമീറ്ററുമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ വിശദീകരിച്ചു. .





More Stories
തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്കെതിരെ കർശന നിയമനടപടിയുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
നഴ്സുമാർക്കായി വിവിധ മേഖലകളിൽ താമസസൗകര്യങ്ങൾ നിർമ്മിക്കാനൊരുങ്ങി കുവൈറ്റ് : ടെൻഡർ നടപടികൾ പുരോഗമിക്കുന്നു
വൈ. എം. സി. എ കുവൈത്ത് 11-ാമത് എക്യുമെനിക്കൽ ബൈബിൾ ക്വിസ് സംഘടിപ്പിച്ചു; കുവൈത്ത് സിറ്റി മാർത്തോമ്മാ ചർച്ച് വിജയികൾ