ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലും, കുവൈറ്റിലെ സേവനം പൂർത്തീകരിച്ചു നാട്ടിൽ വിശ്രമജീവിതം നയിക്കുന്ന പത്തനംതിട്ട ജില്ലാ നിവാസികളെ ഉൾപ്പെടുത്തി നമ്മുടെ നാടിൻറെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിനും, അതിനുവേണ്ടുന്ന സാംസ്‌കാരിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും, മാനസീകോല്ലാസത്തിനു ഉതകുന്ന കലാ പരിപാടികൾ സംഘടിപ്പിക്കുന്നതിനും, കൂട്ടയ്മയിലെ അംഗങ്ങളുടെ സർഗ്ഗ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും, കുടുംബാംഗങ്ങളുടെ ഒത്തുചേരലുകൾക്കു ഉതകുന്ന മറ്റുപ്രവർത്തനങ്ങൾ സംഘടിപ്പിക്കുക എന്ന ലക്‌ഷ്യം മുന്നിൽ കണ്ടുകൊണ്ടു ‘എന്നെന്നും സൗഹൃദം’ എന്ന ആശയത്തിൽ പത്തനംതിട്ട ജില്ലാ സൗഹൃദ വേദി (പി.ഡി.എഫ്.എഫ്) രൂപീകൃതമായി.

അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ മെയ് 19ന് ഉമ്മൻ ജോർജിന്റെ മഹനീയ അധ്യക്ഷതയിൽ ഔദ്യോഗികമായി സംഘടന രൂപീകരിച്ചത്. കുമാരി ശാലിൻറ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച പൊതുയോഗത്തിനു രാജു ഡാനിയേൽ സ്വാഗതം ആശംസിക്കുകയും. കെ ജയകുമാർ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. പി.ഡി.എഫ്.എഫ് ന്റെ ലോഗോ പ്രസ്തുത ചടങ്ങിൽ ഔദ്യോഗികമായി പ്രകാശനം ചെയ്തു.
കെ. എസ് വർഗീസ്, ചെസ്സിൽ രാമപുരം, തോമസ് മാത്യു കടവിൽ, ജേക്കബ് തോമസ്, സൂസൻ ചെറിയാൻ എന്നിവർ യോഗത്തിനു ആശംസ അർപ്പിച്ചു. പങ്കെടുത്ത അംഗങ്ങൾ ഓരോരുത്തരും തങ്ങളെ പൊതുയോഗത്തിനു സ്വയംപസരിചയപ്പെടുത്തി. മുരളി പണിക്കർ കൃതജ്ഞത അർപ്പിച്ച യോഗത്തിനു കലൈവാണി സന്തോഷ്, നിഷി രാജു, വിനു കല്ലേലി, സുബിൻ തോമസ് ജോൺ, ചെറിയാൻ പേരങ്ങാട്, ജോർജ് ചെന്നീർക്കര, രഞ്ജിത് ആർ നായർ, ഷിബു ഓതറ, മനോജ് മാവേലി, ബിനു മാത്യു, നിഖിൽ പണിക്കർ, ഷിബു വര്ഗീസ് എന്നിവർ നേതൃപര മായ പങ്കു വഹിച്ചു. അൻവർ സാരംഗിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ഗാനമേള പരിപാടിക്ക് മിഴിവേകി.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.