September 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

  ഡോ. സോയ ജോസഫിന് ഓ ഐ സി സി കുവൈറ്റ് തൃശൂർ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ്  : ഹ്രസ്വ സന്ദർശനാർത്ഥം കുവൈറ്റിൽ എത്തിയ  മഹിളാ കോൺഗ്രസ്സ് സംസ്ഥാന  സെക്രട്ടറി  ഡോ. സോയ ജോസഫിന് ഓ ഐ സി സി കുവൈറ്റ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി . തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ജലിൻ തൃപ്രയാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ  ഓ ഐ സി സി കുവൈറ്റ് പ്രസിഡണ്ട്  വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം നിർവഹിച്ചു.  ബി എസ് പിള്ളൈ, വർഗീസ് ജോസഫ് മാരാമൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . സമകാലീന രാഷ്ട്രീയ സാഹചര്യത്തിൽ വെല്ലുവിളികൾ നേരിടാൻ കോൺഗ്രസ് മുന്നോട്ട് വെക്കുന്ന സമഭാവന പ്രദാനം ചെയ്യുന്ന  ആശയങ്ങൾക്കൊപ്പം നിൽക്കേണ്ടതിന്റെ ആവശ്യകത ഡോ. സോയ ജോസഫ് മറുപടി പ്രസംഗത്തിൽ ഓർമിപ്പിച്ചു . വിവിധ ജില്ലാ കമ്മറ്റി പ്രതിനിധികളും, ദേശിയ ഭാരവാഹികളും പങ്കെടുത്ത ചടങ്ങിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സജീവ പ്രവർത്തക ആയിരുന്ന അഡ്വ. ശിൽപ്പ വിജയന് യാത്രയയപ്പു നൽകി. സനുപോൾ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡിസിൽവ ജോൺ നന്ദി രേഖപ്പെടുത്തി.

You may have missed

error: Content is protected !!