ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ചങ്ക്സ് ഡാൻസ് ഗ്രൂപ്പ് ഈദ് വിഷു പ്രോഗ്രാമായ നൃത്തോത്സവം – 2023 വെള്ളിയാഴ്ച അബ്ബാസിയ പോപ്പിൻസ് ഹാളിൽ ഫാദർ ഡേവിസ് ചിറമേൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഗ്രൂപ്പ് ഭാരവാഹിയായ സംഗീതയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സാമൂഹിക പ്രവർത്തകനായ മനോജ് മാവേലിക്കര, ശ്രീകുമാർ പിള്ളെ, ബിജുഭവൻസ്, അജിത്ത് നായർ , സുജ, ശ്യാമ, നസീർ ,ബിന്ദു, ഷൈനി, മനോജ് കോന്നി തുടങ്ങിയവർ ആശംസകൾ അറീയിച്ചു.
പ്രേംരാജ് പ്രോഗ്രാം നിയന്ത്രിച്ചു. അംഗങ്ങൾ അവതരിപ്പിച്ച വിവിധയിനം കലാ പരിപാടികളും പൊലിക കുവൈറ്റും , ജഡായൂ ബീറ്റ്സ് അവതരിപ്പിച്ച നാടൻ പാട്ടുകളും പോഗ്രാമിന് മാറ്റ് കൂട്ടി.





More Stories
ചലച്ചിത്രപ്രേമികൾക്കായി വീണ്ടും ‘നോട്ടം’: കേരള അസോസിയേഷൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ജനുവരി 8 ന്
ശ്രീoലാൽ മുരളിക്ക് ഊഷ്മള യാത്രയയപ്പ് നൽകി കേരള അസോസിയേഷൻ കുവൈറ്റ്
ഒഐസിസി കുവൈത്ത് 13-ാം വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 25-ന്