September 7, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ജില്ലാ പ്രവാസി സമാജം ഇഫ്താർ പോസ്റ്റർ പ്രകാശനം ചെയ്തു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് എപ്രിൽ പന്ത്രെണ്ടാം തീയതി മംഗഫ് മെമ്മറീസ് ഹാളിൽ സംഘടിപ്പിക്കപ്പെടുന്ന ഇഫ്താർ സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം. പ്രസിഡന്റ് അലക്സ് മാത്യൂവിന്റെ അദ്ധ്യക്ഷതയിൽ ജോയ് ആലുക്കാസ് എക്ചേഞ്ച് ജനറൽ മാനേജർ അബ്ദുൽ അസീസ് രക്ഷാധികാരി സലിം രാജിന് നൽകി പ്രകാശനം ചെയ്തു.

       ട്രഷറർ തമ്പി ലൂക്കോസ്, സെക്രട്ടറിമാരായ വർഗ്ഗീസ് വൈദ്യൻ, പ്രമീൾ പ്രഭാകരൻ, ജോ.ട്രഷറർ സലിൽ വർമ്മ, അബ്ബാസിയ യൂണിറ്റ് കൺവീനർ ഷാജി ശാമുവൽ, സജിമോൻ, ബിനോയ് ബാബൂ, മാത്യൂ യോഹന്നാൻ, ജയാബാബു, നോബിൾ ജോസ് എന്നിവർ സന്നിഹിതരായിരുന്നു.

You may have missed

error: Content is protected !!