ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ – കെ ഡി എൻ എ, കുവൈറ്റിലെ ഹൈസ്‌കൂൾ – ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കെ ഡി എൻ എ – ക്വിസ് 2022 മത്സരത്തിൽ ഇന്റഗ്രെറ്റഡ് ഇന്ത്യൻ സ്കൂൾ പ്ലസ്ട്ടു വിദ്യാർത്ഥി റിയോ ജോബി ഒന്നാം സ്ഥാനം നേടി . യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ ആദെൽ ജോസഫ് രണ്ടാം സ്ഥാനവും ആൽഫ്രഡ് ജയിംസ് ജസ്റ്റിൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അതിഷാം അസീസിനും
ആൻവിൻ ജയിംസിനും പ്രോത്സാഹന സമ്മാനങ്ങൾ ലഭിച്ചു. കുവൈറ്റിലെ വിവിധഇന്ത്യൻ സ്‌കൂളുകളിൽ നിന്നായി ഒട്ടേറെ വിദ്യാർത്ഥികൾ മാറ്റുരച്ച മത്സരം ക്വിസ് മാസ്റ്റർ സാജു സ്റ്റീഫൻ നിയന്ത്രിച്ചു. വിവിധ റൗണ്ട്സുകളിലായി നടന്ന വിജ്ഞാനപ്രദമായ ഈ പരിപാടി മത്സരാർത്ഥികളേയും കാഴ്ചക്കാരേയും ഒരുപോലെ പിടിച്ചിരുത്തുന്നതായിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം പ്രിൻസിപ്പൽ സി രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കൃഷ്ണൻ കാടലുണ്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ കെ ഡി എൻ എ പ്രസിഡണ്ട് ബഷിർ ബാത്ത, പ്രശസ്ത എഴുത്തുകാരൻ ധർമ്മരാജ് മടപ്പള്ളി, അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധി, കെ ഡി എൻ എ ജനറൽ സെക്രട്ടറി എം എം സുബൈർ, അബ്ബാസിയ ഏരിയ പ്രസിഡന്റ് തുളസീധരൻ തോട്ടക്കര, വിമൻസ് ഫോറം ആക്ടിംഗ് പ്രസിഡണ്ട് ജയലളിത കൃഷ്ണൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് വിജയികൾക്ക് സർട്ടിഫിക്കറ്റ് കളും ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. മുഴുവൻ മത്സരാർത്ഥികൾക്കും സെർട്ടിഫിക്കറ്റകൾ ലഭിക്കുകയുണ്ടായി. പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്യാം പ്രസാദ് സ്വാഗതവും കെ ഡി എൻ എ മെഡിക്കൽ വിങ് കൺവീനർ വിജേഷ് വേലായുധൻ നന്ദിയും പറഞ്ഞു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.