
ന്യൂസ് ബ്യൂറോ,ദില്ലി
ഗാന്ധിനഗര്‍: കൊവിഡ് വൈറസിന്റെ ഏതൊരു വകഭേദത്തെക്കാളും വ്യാപനശേഷി കൂടിയതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കിയ എക്സ് ഇ, ഗുജറാത്ത് സ്വദേശിയില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. മറ്റൊരു വകഭേദമായ എക്സ് എമ്മും സംസ്ഥാനത്ത് കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് മുംബയില്‍ എക്സ് ഇ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് തള്ളിയിരുന്നു. പുതിയ വകഭേദത്തിന്റെ സാന്നിധ്യം തെളിയിക്കാനായില്ലെന്നായിരുന്നു വിശദീകരണം. ഇന്‍സാകോഗ് ( ജനിതക ശ്രേണികരണവും വൈറസ് വ്യതിയാനവും പഠിക്കുന്നതിനായും നിരീക്ഷിക്കുന്നതിനായും കേന്ദ്ര ആരോഗ്യ മന്ത്രാലയം രൂപീകരിച്ച സമിതി) മുംബയ് സ്വദേശിയില്‍ നിന്നും ശേഖരിച്ച സാമ്ബിള്‍ പരിശോധിച്ചതില്‍ എക്സ് ഇ വകഭേദത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനായില്ലെന്നായിരുന്നു ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. കൊവിഡ് വകഭേദമായ ബി എ.1, ബി എ.2 എന്നീ ഉപവിഭാഗങ്ങള്‍ സംയോജിച്ച് രൂപപ്പെടുന്നതാണ് എക്സ് ഇ.
ബി എ.2 ഉപവിഭാഗത്തെക്കാളും വ്യാപനശേഷി കൂടിയ എക്സ് ഇ ജനുവരി 19ന് യു കെയിലാണ് ആദ്യമായി കണ്ടെത്തിയത്. എന്നാല്‍ പുതിയ വകഭേദം രാജ്യത്ത് മറ്റൊരു കൊവിഡ് തരംഗത്തിന് കാരണമാകുമോയെന്ന് ഇന്ത്യന്‍ വൈറോളജിസ്റ്റുകള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.






More Stories
അന്താരാഷ്ട്ര യോഗാ ദിനംത്തോടനുബന്ധിച്ച് കുവൈറ്റിൽ ജൂൺ 19 മുതൽ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ത്രിദിന യോഗാ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു ; മുഖ്യ ചടങ്ങ് സാൽമിയ ബൊളിവാർഡ് സ്റ്റേഡിയത്തിൽ
വി.ഡി. സതീശൻ കേരള മുഖ്യമന്ത്രി; പ്രഖ്യാപനവുമായി കോൺഗ്രസ് ഹൈക്കമാൻഡ്
അറബ് ലോകവുമായുള്ള ചരിത്രബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രിമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി