May 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്

ന്യൂയോർക്ക് : ലോകത്ത് കൊവിഡ് വൈറസ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്. ആകെ രോഗികളുടെ എണ്ണം 3.38 കോടി പിന്നിട്ടു. ഇതുവരെ 3,38,37,708 പേർക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ആകെ രോഗബാധിതരിൽ 2,51,43,031 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 7,682,099 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 99 ശതമാനം ആളുകളുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. 7,616,186 പേരുടെ ആരോഗ്യനില മോശമില്ലാതെ തുടരുന്നുണ്ട്. അതേസമയം 65,913 പേരുടെ ആരോഗ്യനില ആശങ്കാ ജനകമായി തുടരുകയാണെന്നാണ് വിവരം. ലോകത്ത് ആകെ കൊവിഡിനെ തുടർന്നുള്ള 10,12,578 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൊവിഡ് രോഗവ്യാപനം രൂക്ഷമായ അമേരിക്കയിൽ ആകെ രോഗികളുടെ എണ്ണം 80 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 74,06,146 പേരുടെ കൊവിഡ് ഫലങ്ങളാണ് പോസിറ്റീവ് ആയത്. 46,48,683 പേർ രോഗമുക്തരാകുകയും, 2,10,785 പേർ മരിക്കുയും ചെയ്തിട്ടുണ്ട്.

ഇന്ത്യയിൽ 62,23,519 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിരിക്കുന്നത്. 97,529 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 9,41,356 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.