May 9, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

നെവാഡ തുണച്ചു ബൈഡന് ആശ്വാസം, സെനറ്റില്‍ നൂറില്‍ അമ്ബത് തികച്ച്‌ ഡെമോക്രാറ്റിക് പാര്‍ട്ടി

WASHINGTON, DC - NOVEMBER 02: U.S. President Joe Biden delivers remarks on developing infrastructure jobs in the East Room of the White House on November 2, 2022 in Washington, DC. Biden highlighted his administration's efforts to train Americans for jobs in broadband, construction, and manufacturing following the passages of the Infrastructure Law, CHIPS and Science Act, and Inflation Reduction Act. (Photo by Oliver Contreras/Getty Images)

ന്യൂസ് ബ്യൂറോ, വാഷിങ്ടൺ

വാഷിങ്ടൺ: യു എസ് മിഡ്‌ടേം തിരഞ്ഞെടുപ്പില്‍ സെനറ്റില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടത്തില്‍ അധികാരം നിലനിര്‍ത്തി ഡെമോക്രാറ്റുകള്‍. കഴിഞ്ഞ ദിവസം പിന്നിലായിരുന്ന ഡെമോക്രാറ്റുകള്‍ അരിസോണ സീറ്റില്‍ മാര്‍ക്ക് കെല്ലിയുടെ വിജയത്തോടെയാണ് റിപ്പബ്ലിക്കന്‍മാര്‍ക്കൊപ്പമെത്തിയത്. ഇപ്പോഴിതാ നെവാഡയിലും വിജയിച്ച്‌ അമ്ബത് സീറ്റ് തികച്ചിരിക്കുകയാണ് ഡെമോക്രാറ്റുകള്‍. ഇതോടെ 100 അംഗ സെനറ്റില്‍ അമ്ബത് സീറ്റുകള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്വന്തമാക്കി.

ഇരുപാര്‍ട്ടിയും ഒപ്പത്തിനൊപ്പമായതോടെ നെവാഡ, ജോര്‍ജിയ സീറ്റുകളിലെ ഫലമാണ് ഏവരും ഉറ്റുനോക്കിയിരുന്നത്. ഇതില്‍ ഒരു സീറ്റ് ലഭിച്ചാലും ഡെമോക്രാറ്റുകള്‍ക്ക് സെനറ്റില്‍ ആധിപത്യം നേടാനാവും. ഇതാണ് നൊവാഡയിലെ ഫലപ്രഖ്യാപനത്തോടെ തീരുമാനമായത്. ഇരു കൂട്ടരും 50 – 50 എന്ന നിലയിലെത്തിയാല്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് ടൈ ബ്രേക്കിംഗ് വോട്ട് ഉപയോഗിക്കാമെന്നതാണ് ഡെമോക്രാറ്റുകള്‍ക്ക് ആശ്വാസമേകുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ജോര്‍ജിയയില്‍ ഇരു പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ ഡിസംബര്‍ 6ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്തും. ജോര്‍ജിയയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി റാഫേല്‍ വെര്‍നോക്കിന് 49.4 %, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഹെര്‍ഷെല്‍ വാക്കറിന് 48.5 % വീതം വോട്ടാണ് ലഭിച്ചത്. രണ്ടാം തിരഞ്ഞെടുപ്പില്‍ റാഫേല്‍ മുന്നിലെത്തുമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റുകള്‍.