സ്പോർട്സ് ഡെസ്ക്
ബര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണിലെ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വര്‍ണം. ഫൈനലില്‍ കാനഡയുടെ മിഷേല്‍ ലിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്പിച്ചാണ് സിന്ധു സ്വര്‍ണം ചൂടിയത്. സ്കോര്‍: 21-15, 21-13. കോമണ്‍വെല്‍ത്ത് ഗെയിംസ് സിംഗിള്‍സില്‍ സിന്ധുവിന്റെ കന്നി സ്വര്‍ണമാണിത്.
ഈ കോമണ്‍വെല്‍ത്തില്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൂടിയാണിത്. ഈ ഗെയിംസില്‍ ഇന്ത്യയുടെ 56-ാം മെഡലാണ് സിന്ധുവിലൂടെ അക്കൗണ്ടിലെത്തിയത്. 19 സ്വര്‍ണവും 15 വെള്ളിയും 22 വെങ്കലവുമായി നാലാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. കൂടുതല്‍ മെഡല്‍ പ്രതീക്ഷ ഇന്ന് ഇന്ത്യക്കുണ്ട്. 66 സ്വര്‍ണവും 55 വെള്ളിയും 53 വെങ്കലവുമായി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തും 55 സ്വര്‍ണവും 59 വെള്ളിയും 52 വെങ്കലവുമായി ഇംഗ്ലണ്ട് രണ്ടാമതും നില്ക്കുന്നു.








More Stories
ബീച്ച് എഫ്സി മംഗഫ് ഫഹഹീൽ സുക്ക് സഭ മൈതാനിയിൽ സംഘടിപ്പിച്ച ബീച്ച് കപ്പ് 2025 സീസൺ 03 യിൽ We Marco and Marco Kuwait ചാമ്പ്യൻമാരായി.
കേരളൈറ്റ് എഞ്ചിനീയേഴ്സ് അസ്സോസിയേഷൻ ലേഡീസ് ത്രോബോൾ ടൂർണമെന്റ്: കേരള ടസ്കേഴ്സിന് വിജയം
ടിഫാക്ക് ജഴ്സി പ്രകാശനം ചെയ്തു