പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നിസിന് ഇന്ന് തുടക്കമായി. പുരുഷന്മാരിൽ നാലാം സീഡ് ഡൊമിനിക് തീം, ജാപ്പനീസ് താരം കെയ് നിഷികോരി, അലക്സാണ്ടർ സ്വരേവ്, സ്റ്റെഫാനോസ് സിറ്റ്സിപാസ് എന്നിവർ ഇന്ന് ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും. റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് എന്നിവർക്ക് നാളെയാണ് ആദ്യ റൗണ്ട് മത്സരം.
വനിതകളിൽ രണ്ടാം സീഡ് നവോമി ഒസാക്ക, ആഞ്ചലിക് കെർബർ, വിക്ടോറിയ അസെറങ്ക എന്നിവരും ഇന്ന് ആദ്യ റൗണ്ട് മത്സരം കളിക്കും.
ഫ്രഞ്ച് ഓപ്പൺ കാണാനെത്തുന്നവരെ കാത്തിരിക്കുന്നത് ഒരു കൂറ്റൻ പ്രതിമയാണ്. കളിമൺ കോർട്ടിലെ ഇതിഹാസം റാഫേൽ നദാലിന്റെ സ്റ്റെയിൻലെസ് സ്റ്റീൽ പ്രതിമ. കഴിഞ്ഞ ദിവസം താരം തന്നെയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.
More Stories
റാപ്റ്റേഴ്സ് ബാഡ്മിൻറൺ ക്ലബ് “റാപ്റ്റേഴ്സ് പ്രീമിയർ ബാഡ്മിൻറൺ ചലഞ്ച് ചാബ്യൻഷിപ്പ്” സംഘടിപ്പിച്ചു.
കുവൈത്ത് കെഎംസിസി പാലക്കാട് ജില്ലാ സ്പോർട്സ് വിങ് സംഘടിപ്പിച്ച ഉബൈദ് ചങ്ങലീര& നാഫി മെമ്മോറിയൽ ട്രോഫി : മാക് കുവൈത്ത് ചാമ്പ്യന്മാർ
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു