May 18, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന് ഇന്ന് തുടക്കം; കിരീടത്തിനായി ഇന്ത്യ


Times of Kuwait
സതാംപ്ടണ്‍: ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് ഇന്ന് തുടക്കം. ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ ന്യൂസിലന്‍ഡ്. ലോക റാങ്കിങ്ങില്‍ ന്യൂസിലന്‍ഡ് ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്. ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നെന്ന സവിശേഷതയും ചാമ്ബ്യന്‍ഷിപ്പിനുണ്ടാകും.
കിരീടത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കാതെയാണ് ഇരു ടീമും കളത്തിലിറങ്ങുന്നത്. ഓസ്‌ട്രേലിയയില്‍ പോയി അവരെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. കൂടാതെ ഇംഗ്ലണ്ടിനെ നാട്ടില്‍ കീഴടക്കിയതും കരുത്ത് പകരും. കിരീടമാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ ടീം വ്യക്തമാക്കി കഴിഞ്ഞു. നായകനെന്ന നിലയില്‍ പ്രധാന ഐസിസി കിരീടങ്ങളൊന്നുമില്ലാത്ത വിരാട് കോഹ്‌ലിക്ക് ഫൈനല്‍ നിര്‍ണ്ണായകമാണ്.
മികച്ച ടീമാണ് ഇത്തവണ ഇന്ത്യക്കുള്ളത്. ബാറ്റിങ്ങും ബൗളിങ്ങും തുല്യം.
രോഹിത് ശര്‍മ്മക്കൊപ്പം ശുഭ്മാന്‍ ഗില്‍ ഓപ്പണിങ്ങില്‍ ഇറങ്ങാനാണ് സാധ്യത. പൂജാരയും കോഹ്‌ലിയും രഹാനെയും പന്തുമടങ്ങുന്ന ബാറ്റിങ് നിര മികച്ചത്. പൂജാരയുടെ ചെറുത്തുനില്‍പ്പ് ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. ട്രന്റ് ബോള്‍ട്ട് ഉള്‍പ്പെടെയുള്ള പേസ് നിര ഇന്ത്യന്‍ മുന്‍ നിരക്ക് വിനയായേക്കാം. ഋഷഭ് പന്തിന്റെ വേഗതയിലുള്ള ബാറ്റിങ്ങും ഇന്ത്യക്ക് ശക്തിയാകും. രവീന്ദ്ര ജഡേജക്കും രവിചന്ദ്ര അശ്വിനും അവസരം നല്‍കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി സഖ്യമാകും ഇന്ത്യന്‍ പേസ് നിരയെ നയിക്കുക.
മറുവശത്ത് ന്യൂസിലന്‍ഡും ശക്തമാണ്. പേസ് നിരയിലാണ് ന്യൂസിലന്‍ഡിന്റെ പ്രതീക്ഷ. ട്രന്റ് ബോള്‍ട്ട്, ടിം സൗത്തി, മാറ്റ് ഹെന്റി എന്നിവര്‍ ന്യൂസിലന്‍ഡിന്റെ പ്രതീക്ഷ. നായകന്‍ കെയ്ന്‍ വില്യംസണിന്റെ ബാറ്റിങ് മികവും ന്യൂസിലന്‍ഡിന്റെ പ്രകടനത്തില്‍ നിര്‍ണായകമാകും. ഇംഗ്ലണ്ടില്‍ അവരെ തോല്‍പ്പിച്ചാണ് ചാമ്ബ്യന്‍ഷിപ്പിന് ന്യൂസിലന്‍ഡ് തയാറെടുക്കുന്നത്.