വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങി വരാൻ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ നടപടി കേന്ദ്ര ഗവൺമെൻ്റിൻ്റെ അനുവാദത്തിന് വിധേയമായി നോർക്ക ആരംഭിക്കും. ക്വാറൻ്റയിൻ അടക്കമുള്ള സംവിധാനം ഏർപ്പെടുത്തുന്നതിന് വേണ്ടിയാണ് സംസ്ഥാനം രജിസ്ട്രേഷൻ നടത്തുന്നത്. ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് മു ൻഗണനയ്ക്കോ ടിക്കറ്റ് നിരക്ക് ഇളവിനോ ബാധകമല്ല.
കേരളത്തിലെ
വിമാനത്താവളത്തിൽ മടങ്ങിയെത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറൻ്റയിൻകേന്ദ്രത്തിലേക്കോ മാറ്റാനുമുള്ള സംവിധാനം ഏർപ്പെടുത്തും.
കേന്ദ്രത്തിൻ്റെ അനുകൂല തീരുമാനം ലഭിക്കുന്ന മുറയ്ക്ക് ഓൺലൈൻ രജിസ്ടേഷൻ ആരംഭിക്കുമെന്നും നോർക്ക സി.ഇ.ഒ. അറിയിച്ചു.
വിദേശത്തു നിന്നുള്ള മടക്കയാത്രാ രജിസ്ട്രേഷൻ കേന്ദ്രാനുമതി ലഭിച്ചാലുടൻ ആരംഭിക്കും. നോർക്ക








More Stories
അറബ് ലോകവുമായുള്ള ചരിത്രബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രിമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
റിപ്പബ്ലിക് ദിന വിരുന്ന് സംഘടിപ്പിച്ച് കുവൈറ്റ് ഇന്ത്യൻ സ്ഥാനപതി ; കുവൈറ്റും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്താർജിക്കുന്നു
ഇന്ത്യ-കുവൈറ്റ് തന്ത്രപ്രധാന പങ്കാളിത്തത്തിന് ഒരാണ്ട്; കുവൈറ്റിൽ ‘ഇൻക്രെഡിബിൾ ഇന്ത്യ’ ടൂറിസം ക്യാമ്പയിന് തുടക്കമായി