ന്യൂസ് ബ്യൂറോ, ദില്ലി
ന്യൂഡല്‍ഹി: ഒമിക്രോണ്‍ ഭീതിയില്‍ ഇന്ത്യ. 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 122 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
17 സംസ്ഥാനങ്ങളിലായി 358 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര, കേരളം, കര്‍ണ്ണാടകം, തമിഴ്നാട്, ബംഗാള്‍ തുടങ്ങി കൊവിഡ് കേസുകള്‍ സജീവമായി നില്ക്കുന്ന സംസ്ഥാനങ്ങളിലാണ് ഒമിക്രോണ്‍ കേസുകളും വര്‍ദ്ധിക്കുന്നത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 88 ആയി ഉയര്‍ന്നു. ഡല്‍ഹി(67), തെലങ്കാന(38), തമിഴ്നാട്(34) തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്ത് നിയന്ത്രണങ്ങളും കടുപ്പിക്കുകയാണ്. രാത്രികാല കര്‍ഫ്യൂ, ആള്‍ക്കൂട്ട നിയന്ത്രണം എന്നീ കാര്യങ്ങളില്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം ഇരുന്നൂറാക്കി കുറച്ചു. കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ പൊതുസ്ഥലങ്ങളിലെ ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.








More Stories
അറബ് ലോകവുമായുള്ള ചരിത്രബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രിമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
റിപ്പബ്ലിക് ദിന വിരുന്ന് സംഘടിപ്പിച്ച് കുവൈറ്റ് ഇന്ത്യൻ സ്ഥാനപതി ; കുവൈറ്റും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്താർജിക്കുന്നു
ഇന്ത്യ-കുവൈറ്റ് തന്ത്രപ്രധാന പങ്കാളിത്തത്തിന് ഒരാണ്ട്; കുവൈറ്റിൽ ‘ഇൻക്രെഡിബിൾ ഇന്ത്യ’ ടൂറിസം ക്യാമ്പയിന് തുടക്കമായി