ന്യൂസ് ബ്യൂറോ, കുവൈറ്റ്
പത്തനംതിട്ട : പത്തനംതിട്ട ജില്ല സൗഹൃദ വേദിയുടെ പ്രഥമ കുടുംബ സംഗമം ഓഗസ്റ്റ് 12ന് നടക്കും. പത്തനംതിട്ട ജില്ലക്കാരായ മുൻ കുവൈറ്റ് പ്രവാസികൾക്കും അവധിക്ക് നാട്ടിലേക്ക് പോയ നിലവിൽ കുവൈറ്റിൽ ജോലി ചെയ്യുന്നവരും കുടുംബ സംഗമത്തിൽ ഒത്തുചേരുമെന്ന് സംഘാടകർ അറിയിച്ചു. മൈലപ്ര സാംസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ രാവിലെ 10.30 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് പരിപാടി.
മെയ് 19 ആം തീയതി ആസ്പയർ ഇന്ത്യൻ സ്കൂളിൽ ആണ് സൗഹൃദ വേദി രൂപീകരിച്ചത്. നിലവിൽ 300 ൽ അധികം കുടുംബങ്ങൾ സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്നു.
ഓഗസ്റ്റ് 12ന് നടക്കുന്ന കുടുംബ സംഗമത്തിൽ പരിപാടിയുടെ ഭാഗമായി പ്രതാപൻ മാന്നാറിൻ്റെ ഗാനമേളയും അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ഉമ്മൻ ജോർജ് ( +91 9961562528 , +965 99722437 )
കെ ജയകുമാർ ( +91 9447086844 )








More Stories
മലയാളത്തിന്റെ ചിരിയും ചിന്തയും മാഞ്ഞു; നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു
മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; കേരളത്തിലെ നിക്ഷേപ സാധ്യതകൾ ചർച്ചയായി
കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കുവൈറ്റിലെത്തി ; നാളെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യും