തിരുവനന്തപുരം : കേരളത്തിൽ ലോക്ക്ഡൗണ്‍ പത്ത് ദിവസത്തേക്ക് കൂടി നീട്ടി. ജൂണ്‍ 9 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. നിലവില്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ നാളെ അവസാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്തു ദിവസത്തേക്കു കൂടി നീട്ടിയത്.
ലോക്ക്ഡൗണില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനാണ് സാധ്യത. ഇളവുകള്‍ സംബന്ധിച്ച തീരുമാനം കൊവിഡ് അവലോകന യോഗത്തിനു ശേഷം പ്രഖ്യാപിക്കും. സ്വര്‍ണക്കടകള്‍, ടെക്സ്റ്റൈലുകള്‍, ചെരിപ്പുകടകള്‍, സ്കൂള്‍ കുട്ടികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയേക്കും.
ഘട്ടം ഘട്ടമായി കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് ധാരണ. വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തന അനുമതി നല്‍കും. അമ്ബത് ശതമാനം ജീവനക്കാരെവെച്ച് വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനവുമുണ്ട്. സ്പെയര്‍ പാര്‍ട്ടുകള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. കള്ളുഷാപ്പുകള്‍ക്ക് ഭാഗികമായി പ്രവര്‍ത്തിക്കാനുള്ള അനുവാദം നല്‍കാനും സാധ്യതയുണ്ട്. വിവിധ വകുപ്പുകളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് ഇളവുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകും.








More Stories
മലയാളത്തിന്റെ ചിരിയും ചിന്തയും മാഞ്ഞു; നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു
മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; കേരളത്തിലെ നിക്ഷേപ സാധ്യതകൾ ചർച്ചയായി
കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കുവൈറ്റിലെത്തി ; നാളെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യും