ന്യൂസ് ബ്യൂറോ, കൊച്ചി
കൊച്ചി : സിനിമാതാരവും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരുക്കേറ്റു. ഇന്നു പുലർച്ചെ 4.30ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്നു. എതിരെ വന്ന പിക്കപ്പ് വാനുമായി ഇവർ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്.
കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആൻ ഇന്റർനാഷ്ണൽ ലോക്കൽ സ്റ്റോറി, കേശു ഈ വീടിന്റെ നാഥൻ, എസ്കേപ്പ്, സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.








More Stories
മലയാളത്തിന്റെ ചിരിയും ചിന്തയും മാഞ്ഞു; നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു
മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; കേരളത്തിലെ നിക്ഷേപ സാധ്യതകൾ ചർച്ചയായി
കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കുവൈറ്റിലെത്തി ; നാളെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യും