Times of Kuwait
ന്യൂഡൽഹി : കുവൈറ്റ് അമീർ ഷെയ്ഖ് സബാ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹി ന്റെ ദേഹവിയോഗത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ അനുശോചനം രേഖപ്പെടുത്തി. ന്യൂഡൽഹിയിലെ കുവൈറ്റ് എംബസിയിൽ എത്തിയാണ് അദ്ദേഹം അനുശോചന കുറിപ്പ് രേഖപ്പെടുത്തിയത്.
“അന്തരിച്ച അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ-ജാബർ അൽ സബാഹിന്റെ ദേഹവിയോഗത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. ക്രാന്തദർശിയായ അദ്ദേഹം ഇന്ത്യയുടെ യഥാർത്ഥ സുഹൃത്തായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹം ചെയ്ത മഹത്തായ സംഭാവനകൾ എക്കാലവും വില മതിക്കപ്പെടു”മെന്ന് എംബസിയിലെ അനുശോചന പുസ്തകത്തിൽ അദ്ദേഹം കുറിച്ചു .





More Stories
അന്താരാഷ്ട്ര യോഗാ ദിനംത്തോടനുബന്ധിച്ച് കുവൈറ്റിൽ ജൂൺ 19 മുതൽ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ത്രിദിന യോഗാ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു ; മുഖ്യ ചടങ്ങ് സാൽമിയ ബൊളിവാർഡ് സ്റ്റേഡിയത്തിൽ
വി.ഡി. സതീശൻ കേരള മുഖ്യമന്ത്രി; പ്രഖ്യാപനവുമായി കോൺഗ്രസ് ഹൈക്കമാൻഡ്
അറബ് ലോകവുമായുള്ള ചരിത്രബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രിമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി