ന്യൂഡല്‍ഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 2,63,533 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,52,28,996 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 4,329 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,78,719 ആയി ഉയര്‍ന്നു. 4,22,436 പേര് രോഗമുക്തരായതോടെ നിലവില്‍ ചികിത്സയിലുള്ളവര്‍ 33,53,765 പേരാണ്. രാജ്യത്ത് ഇതുവരെ 2,15,96,512 പേര് രോഗമുക്തരായി. ഇതുവരെ 18,44,53,149 പേര്‍ക്ക് വാക്സിന് നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു
മഹാരാഷ്ട്രയില്‍ ഇന്നലെ 26,616 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്.
രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണത്തില്‍ നല്ല വര്‍ധനവുണ്ട്. 48,211 പേര്‍ക്കാണ് രോഗ മുക്തി. 516 മരണം. ആകെ കേസുകള്‍ 54,05,068. ആകെ മരണം 82,486. ഇതുവരെ രോഗ മുക്തി 48,74,582. നിലവില്‍ 4,45,495 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
കര്‍ണാടകയില്‍ 38,603 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 34,635 പേര് രോഗമുക്തരായി. 476 പേര് മരിച്ചു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 22,42,065. ആകെ രോഗ മുക്തി 16,16,092. ആകെ മരണം 22,313. നിലവില്‍ 6,03,639 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
More Stories
എയർ ഇന്ത്യ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി കുവൈറ്റ്
ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ ഏകകണ്ഠമായ നിലപാട് ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്നതിൻറെ ഭാഗമായി ഇന്ത്യൻ പ്രതിനിധി സംഘം കുവൈറ്റ് സന്ദർശിക്കുന്നു
കേരളത്തിലെ നഴ്സുമാർക്ക് കഴിഞ്ഞ രണ്ട് വർഷങ്ങളായി ദേശീയ ഫ്ലോറൻസ് നൈറ്റിങ്ഗേൽ അവാർഡ് അപേക്ഷകൾ കേരള സർക്കാർ നിരസിപ്പിക്കുന്നതിനെതിരെ ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ഘടകം പ്രതിഷേധിച്ചു