ന്യൂസ് ബ്യൂറോ,ദില്ലി
ദില്ലി : ഇന്ത്യയിൽ കൊറോണ കേസുകളിലെ എണ്ണത്തില്‍ വലിയ കുറവ്.രാജ്യത്ത് അയ്യായിരത്തോളം പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
5921 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ ബാധിച്ചത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,29,57,477 ആയി.
24 മണിക്കൂറിനിടെ 289 പേര് മരണപ്പെട്ടതോടെ ആകെ മരണനിരക്ക് 5,14,878 ആയി. 63,878 സജീവ കേസുകളാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായുള്ളത്.ഇന്നലെ 11,651 പേര് രോഗമുക്തരായി. 98. 64 ശതമാനമാണ് ആകെ രോഗമുക്തി നിരക്ക്.
ഇതുവരെ4,23,78,721 പേര് കൊറോണ നിന്ന് മുക്തരായതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 178.55 കോടി ഡോസ് കൊറോണ വാക്സിന് ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഇന്നലെ ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.






More Stories
അന്താരാഷ്ട്ര യോഗാ ദിനംത്തോടനുബന്ധിച്ച് കുവൈറ്റിൽ ജൂൺ 19 മുതൽ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ത്രിദിന യോഗാ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു ; മുഖ്യ ചടങ്ങ് സാൽമിയ ബൊളിവാർഡ് സ്റ്റേഡിയത്തിൽ
വി.ഡി. സതീശൻ കേരള മുഖ്യമന്ത്രി; പ്രഖ്യാപനവുമായി കോൺഗ്രസ് ഹൈക്കമാൻഡ്
അറബ് ലോകവുമായുള്ള ചരിത്രബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രിമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി