ന്യൂസ് ബ്യൂറോ,ദില്ലി
ദില്ലി: ഇന്ത്യയിൽ കോവിഡ് കേസുകള്‍ കുറയുന്നു. ഇന്നലെ 27,409 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
പുതിയ കേസുകളില്‍ മൂന്നിലൊന്ന് കേരളത്തില്‍ നിന്നാണ്. കേരളത്തില്‍ ഇന്നലെ 8989 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 347 പേര് കോവിഡ് വന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.
പുതുതായി 82,817 പേരാണ് കോവിഡില്‍ നിന്ന് മുക്തി നേടിയത്. നിലവില്‍ 4,23,127 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.23 ശതമാനമായി താഴ്ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞദിവസം രാജ്യത്ത് 34,113 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗസ്ഥിരീകരണ നിരക്ക് 3.19 ശതമാനമായിരുന്നു.






More Stories
അന്താരാഷ്ട്ര യോഗാ ദിനംത്തോടനുബന്ധിച്ച് കുവൈറ്റിൽ ജൂൺ 19 മുതൽ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ത്രിദിന യോഗാ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു ; മുഖ്യ ചടങ്ങ് സാൽമിയ ബൊളിവാർഡ് സ്റ്റേഡിയത്തിൽ
വി.ഡി. സതീശൻ കേരള മുഖ്യമന്ത്രി; പ്രഖ്യാപനവുമായി കോൺഗ്രസ് ഹൈക്കമാൻഡ്
അറബ് ലോകവുമായുള്ള ചരിത്രബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രിമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി